Quantcast

ബ്രേക്ക്ഫാസ്റ്റ് ആയി ബ്രെഡ് കഴിക്കാറുണ്ടോ? അറിഞ്ഞോളൂ വെറും വയറ്റിൽ ബ്രെഡ് കഴിച്ചാലുള്ള പ്രശ്‌നങ്ങൾ...

ബ്രെഡ് കൂടിയേ തീരൂ എന്നാണെങ്കിൽ വൈറ്റ് ബ്രെഡിന് പകരം ബ്രൗൺ ബ്രെഡോ മൾട്ടി ഗ്രെയിൻ ബ്രെഡോ തിരഞ്ഞെടുക്കാം

MediaOne Logo

Web Desk

  • Updated:

    2022-10-30 13:46:27.0

Published:

30 Oct 2022 1:41 PM GMT

ബ്രേക്ക്ഫാസ്റ്റ് ആയി ബ്രെഡ് കഴിക്കാറുണ്ടോ? അറിഞ്ഞോളൂ വെറും വയറ്റിൽ ബ്രെഡ് കഴിച്ചാലുള്ള പ്രശ്‌നങ്ങൾ...
X

ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് കഴിക്കാറുള്ളവരാണ് നമ്മളിൽ മിക്കവരും. എനർജിയുണ്ടാവാൻ ബ്രെഡ് ഒരു മികച്ച ആഹാരമാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ കുറേയാളുകൾക്കെങ്കിലും അറിയാത്ത ഒരു കാര്യമുണ്ട്-ബ്രെഡിൽ കലോറി കൂടുതലാണെങ്കിലും പോഷകങ്ങൾ കുറവാണ് എന്നത്. ബ്രേക്ക്ഫാസ്റ്റ് മെനുവിൽ നിന്ന് ബ്രെഡിനെ ഒഴിവാക്കാൻ ഇതൊരു പ്രധാന കാരണമാണെങ്കിലും ഇതല്ലാതെ മറ്റ് ചില കുഴപ്പങ്ങൾ കൂടി ബ്രെഡ് വെറും വയറ്റിൽ കഴിച്ചാലുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

ഷുഗർ ലെവൽ ഉയരുന്നത് അറിയില്ല

ബ്രെഡിൽ ഗ്ലൈകെമിക്ക് ഇൻഡക്‌സ് വളരെ കൂടുതലായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഷുഗർ ലെവൽ പെട്ടെന്ന് കൂടുന്നത് ക്രമേണ ടൈപ്പ് 2 ഡയബറ്റീസിലേക്ക് നയിക്കും.

വണ്ണം കുറയ്ക്കാൻ നോക്കുകയാണെങ്കിൽ ബ്രെഡ് കഴിക്കുന്നത് നിർത്തിക്കോളൂ...

ഗ്ലൈകമിക് ഇൻഡക്‌സ് കൂടുതലായത് കൊണ്ടു തന്നെ വണ്ണം കുറയ്ക്കാൻ നോക്കുന്നവർ വൈറ്റ് ബ്രെഡ് കഴിക്കുന്നത് നിർത്തുന്നതായിരിക്കും നല്ലത്. ഗ്ലൈക്കമിക് ഇൻഡക്‌സ് കൂടിയ ഭക്ഷണ സാധനങ്ങൾ വിശപ്പ് വർധിപ്പിക്കുന്നതിനാൽ ഇതും ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.

ദഹനപ്രശ്‌നങ്ങൾ ഉണ്ടായേക്കാം

വെറും വയറ്റിൽ ബ്രെഡ് കഴിക്കുന്നത് ഒരുപാട് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സോഡിയം അമിത അളവിൽ അടങ്ങിയ ഭക്ഷണം വെറും വയറ്റിൽ കഴിക്കുന്നത് ദഹനം തടസ്സപ്പെടുത്തും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും രാവിലെ വെറും വയറ്റിൽ ബ്രെഡ് കഴിക്കരുത്.

മലബന്ധം

വെറും വയറ്റിൽ ബ്രെഡ് കഴിക്കുന്നത് മലബന്ധത്തിനും കാരണമാകും. വൈറ്റ് ബ്രെഡിൽ അടങ്ങിയിരിക്കുന്ന സിംപിൾ കാർബോഹൈഡ്രേറ്റ്‌സ് കുടലിലൂടെയുള്ള ഭക്ഷണ നീക്കം തടസ്സപ്പെടുത്തുന്നതിനാലാണിത്.

ഇനി,ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് കൂടിയേ തീരൂ എന്നാണെങ്കിൽ വൈറ്റ് ബ്രെഡിന് പകരം ബ്രൗൺ ബ്രെഡോ മൾട്ടി ഗ്രെയിൻ ബ്രെഡോ തിരഞ്ഞെടുക്കാം. ഇതിനൊപ്പം ആവശ്യത്തിന് ന്യൂട്രിയന്റ്‌സും ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

TAGS :

Next Story