Quantcast

സ്ഥിരമായി സോപ്പ് ഉപയോഗിച്ചാണോ മുഖം കഴുകാറ്..? ഇത് കൂടി അറിഞ്ഞിരിക്കുക

സോപ്പുകളുടെ സ്ഥിരമായ ഉപയോഗം ചർമ്മത്തിന്റെ ഉപരിതലത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ കാരണമാകും

MediaOne Logo

Web Desk

  • Published:

    28 March 2023 3:27 AM GMT

side-effects of washing your face with soap,side-effects of washing face with soap,health news
X

കുളിക്കുമ്പോൾ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക എന്നത് ചെറുപ്പം മുതൽ നമ്മെ പഠിപ്പിക്കുന്ന കാര്യമാണ്. ഈ രീതി മുതിർന്നിട്ടും തുടരുന്നവരുണ്ട്. എന്നാൽ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ചർമരോഗ വിദഗ്ധർ പറയുന്നത്.

ബാർ സോപ്പ് മുഖത്തെ ചർമ്മത്തിന് വളരെ ദോഷകരമാണ്. ദിവസവും സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മൂലം ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും ചർമ്മത്തെ മങ്ങിയതും പരുക്കനാക്കുകയും ചെയ്‌തേക്കാമെന്ന് വിദഗ്ധർ പറയുന്നു. ദിവസവും സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നതിന്റെ ഗുരുതരമായ ചില പാർശ്വഫലങ്ങൾ ഉണ്ട്. അവയിൽ ചിലത് ഇതാ...

ചർമ്മം വരണ്ടുപോകുക, അകാല വാർധക്യം

സോപ്പുകളിലെ രാസവസ്തുക്കൾ ചർമ്മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലും. ഇതുമൂലം ചർമം വരണ്ടതാകാനും, ചുവന്ന് തടിക്കാനും അസ്വസ്ഥതകളും ചൊറിച്ചിലുകളും ഉണ്ടാക്കും.

ചർമ്മത്തിലെ മൈക്രോബയോമിനെ നശിപ്പിക്കുന്നു

ദോഷകരമായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന വിവിധതരം സൂക്ഷ്മാണുക്കൾ ചർമ്മത്തിലുണ്ട്. ചർമ്മത്തിന്റെ അസിഡിറ്റി ഉയർന്ന തോതിൽ നിലനിർത്തുന്ന ഇവ സ്‌കിൻ മൈക്രോബയോം എന്നാണ് അറിയപ്പെടുന്നത്.

സോപ്പുകളിലെ രാസവസ്തുക്കൾ അസിഡിറ്റി കുറയ്ക്കുകയും ധാരാളം നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നു. ഇതിന്റെ ഫലമായി മുഖക്കുരു, വൈറ്റ് ഹെഡ്‌സ്, എന്നിവ വരാനുംസാധ്യതയുണ്ട്.

ചർമ്മത്തിലെ സുഷിരങ്ങൾ അടക്കുന്നു

സോപ്പുകളുടെ സ്ഥിരമായ ഉപയോഗം ചർമ്മത്തിന്റെ ഉപരിതലത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ കാരണമാകും. ഡെർമറ്റോളജിസ്റ്റുകൾ പറയുന്നതനുസരിച്ച്, മിക്ക സോപ്പുകളിലും ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അത് സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും അവയെ അടക്കുകയും ചെയ്യുന്നു. ഇത് ബ്ലാക്ക്ഹെഡ്സ്, ബ്രേക്കൗട്ടുകൾ, അണുബാധകൾ തുടങ്ങിയ വിവിധ ചർമ്മ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

ചർമ്മത്തിലെ വിറ്റാമിനുകളെ ഇല്ലാതാക്കും

സോപ്പ് ബാറുകൾ ചർമ്മത്തിൽ നിന്ന് അവശ്യ വിറ്റാമിനുകൾ നീക്കം ചെയ്യുന്നു. സൂര്യപ്രകാശത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിൻ ഡി പോലും സോപ്പിലെ കഠിനമായ രാസവസ്തുക്കൾ കാരണം നശിക്കുമെന്നും ചര്‍മ്മരോഗ വിദഗ്ധർ പറയുന്നു.

സോപ്പ് അല്ലെങ്കിൽ എന്തുകൊണ്ട് മുഖം കഴുകാം...

നിങ്ങളുടെ മുഖം വൃത്തിയാക്കാനും ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകാനും നിങ്ങൾക്ക് സുരക്ഷിതവും ഫലപ്രദവുമായ നിരവധി മാർഗങ്ങളുണ്ട്. ക്രീം ക്ലെൻസറുകൾ, ഫോം ക്ലെൻസറുകൾ,ജെൽ ക്ലീനറുകൾ,ക്ലേ ക്ലീനറുകൾ,ഓയിൽ ക്ലെൻസറുകൾ ഇവയൊക്കെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഇവ തെരഞ്ഞെടുക്കാൻ. അതല്ലെങ്കിൽ ഏതെങ്കിലും ചർമ്മ രോഗ വിദഗ്ധന്റെ അഭിപ്രായം തേടിയും ഇവ തെരഞ്ഞെടുക്കാം.

TAGS :

Next Story