Quantcast

പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം

ശാരീരിക ആരോഗ്യവും ഭക്ഷണരീതിയും ബന്ധപ്പെട്ടിരിക്കുന്നതു പോലെ തന്നെ മാനസികാവസ്ഥയേയും ഭക്ഷണക്രമം സ്വാധീനിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-29 10:36:36.0

Published:

29 Sep 2021 10:27 AM GMT

പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം
X

പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. പഴവര്‍ഗങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണരീതി പിന്തുടരുന്നത് കുട്ടികളുടെ ആരോഗ്യത്തിനൊപ്പം ജീവിതക്രമവും മെച്ചപ്പെടുത്തുന്നു. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

യുകെയിലെ സ്‌കൂള്‍ കുട്ടികളിലാണ് പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയത്. ഈ ഭക്ഷണവസ്തുക്കള്‍ കഴിക്കുന്ന കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ സന്തോഷവാന്മാരായിരിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി.



വിദ്യാലയങ്ങളും ഗവണ്‍മെന്‍റുകളും കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാനും കഴിവുകള്‍ പരിപോഷിക്കുവാനും ഗുണമേന്മയുള്ള പോഷകാരോഗ്യങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഗവേഷക സംഘം നിര്‍ദേശിച്ചു.



"സാമൂഹിക മാധ്യമങ്ങളും മോഡേണ്‍ സ്‌കൂള്‍ സംസ്‌കാരവും കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യവും ഭക്ഷണരീതിയും ബന്ധപ്പെട്ടിരിക്കുന്നതു പോലെ തന്നെ മാനസികാവസ്ഥയേയും ഭക്ഷണക്രമം സ്വാധീനിക്കുന്നു."- സംഘത്തിലെ പ്രധാന ഗവേഷകനായ അലീസ വെല്‍ച് പറഞ്ഞു.

50 സ്‌കൂളുകളിലെ 9,000 കുട്ടികളിലാണ് ഗവേഷക സംഘം പഠനം നടത്തിയത്.

TAGS :

Next Story