Quantcast

വിഷാദവും ശരീര താപനിലയും തമ്മിൽ ബന്ധമുണ്ടോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഹോട്ട് ടബ്ബുകളും മറ്റും വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുമെന്ന് നേരത്തെ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    15 Feb 2024 7:55 AM GMT

depression, body temperature, വിഷാദം, ശരീര താപനില, ഏറ്റവും പുതിയ മലയാളം വാർത്ത, latest malayalam news,
X

ഇന്ന് ആളുകളിൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് വിഷാദരോഗം. കൗമാരക്കാരായ കുട്ടികളിൽ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങൾ വർധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്പോഴിതാ വിഷാദരോഗവും ശരീര താപനിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുതിയ പഠനങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ (യുസിഎസ്എഫ്) ശാസ്ത്രജ്ഞർ 20,880 ആളുകളിൽ നിന്ന് ഏഴ് മാസത്തോളം ഡാറ്റ ശേഖരിച്ചാണ് പഠനം നടത്തിയത്.


പഠനത്തിൽ വിഷാദരോഗമുള്ളവർക്ക് പലപ്പോഴും ഉയർന്ന ശരീര താപനിലയുണ്ടെന്നാണ് കണ്ടെത്തിയത്. പഠനത്തിൽ 106 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ഉയർന്ന ശരീര താപനില വിഷാദരോഗത്തിന് കാരണമാകുമെന്ന് തെളിയിക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ പഠനം നടത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ദർ നിർദേശിച്ചു. എകാന്തത പോലെയുള്ള വിഷാദ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ ശരീരതാപനിലയിലെ വ്യതിയാനങ്ങള്‍ക്ക് കഴിയുമെങ്കിൽ അത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഗുണം ചെയ്യും.




വൈവിധ്യമാർന്ന ആളുകളിൽ ശരീര താപനിലയും വിഷാദരോഗ ലക്ഷണങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പഠനമാണിതെന്ന് പഠനത്തിന്‍റെ സഹ രചയിതാവായ യു.സി.എസ്.എഫ് സൈക്യാട്രിസ്റ്റ് ആഷ്ലി മേസൺ പറഞ്ഞു .


വിഷാദവും ശരീര താപനിലയും തമ്മിലുള്ള ബന്ധത്തിന് നിരവധി കാരണങ്ങളുണ്ടാകാമെന്നും ഗവേഷകർ പറഞ്ഞു. ശരീരത്തിലെ അധിക ചൂട് അല്ലെങ്കിൽ തണുപ്പ് ശാരീരിക പ്രവർത്തനങ്ങളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. മാനസിക പിരിമുറുക്കം ശരീര താപനിലയെയും വിഷാദ ലക്ഷണങ്ങളെയും ബാധിക്കുന്ന സാധാരണ കാരണങ്ങളാകാം.


ഹോട്ട് ടബ്ബുകളും മറ്റും വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുമെന്ന് മുൻ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. വിഷാദരോഗ ലക്ഷണങ്ങൾ വഷളാകുമ്പോൾ ശരീര താപനിലയുടെ ശരാശരി വർധിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്. ആഗോള ജനസംഖ്യയുടെ ഏകദേശം 5% വിഷാദരോഗവുമായി ജീവിക്കുന്നവരാണ്, അതിനാൽ തന്നെ അത് മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അനിവര്യമാണ്.

TAGS :

Next Story