Quantcast

ചൂട് കൂടുന്നു; പക്ഷാഘാതവും; ആശങ്കയായി 30 വർഷത്തെ കണക്കുകൾ

ഇന്ത്യയിൽ മാത്രം പക്ഷാഘാതമെടുത്തത് 33,000 ജീവനുകൾ

MediaOne Logo

Web Desk

  • Published:

    11 April 2024 1:15 PM GMT

ചൂട് കൂടുന്നു; പക്ഷാഘാതവും;  ആശങ്കയായി 30 വർഷത്തെ കണക്കുകൾ
X

കാലാവസ്ഥയുമായ ബന്ധപ്പെട്ട് 30 വർഷമായി വർധിച്ചുവരുന്ന പക്ഷാഘാത മരണകണക്കുകളാണ് അന്താരാഷ്ട്ര ആരോഗ്യ/കാലാവസ്ഥാ നിരീക്ഷകരുടെ നിലവിലെ നിരീക്ഷണവിഷയം. വർഷങ്ങളായി ഉയരുന്ന താപനിലയുടെ അനുപാതമായി പക്ഷാഘാതകണക്കുകളും അത് ബാധിച്ചുണ്ടായ മരണക്കണക്കുകളും ഉയർന്നുവെന്നതാണ് പുതിയ കണ്ടെത്തൽ. മനുഷ്യ ശരീരത്തേക്കാൾ താപനില കൂടുകയോ കുറയുകയോ ചെയ്താൽ പക്ഷാഘാതമുണ്ടാകാൻ സാധ്യത കൂടുതലാണ്.

2019ൽ മാത്രം അഞ്ചര ലക്ഷം ആളുകളാണ് ഇത്തരത്തിലുളള പക്ഷാഘാതത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇതിൽ നാലരലക്ഷം ആളുകളും തണുപ്പ് കാരണമാണ് മരിച്ചിരിക്കുന്നത്, ബാക്കി വരുന്ന ഒരു ലക്ഷം ആളുകളാണ് ചൂട് കൂടിയതിനാൽ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. തണുപ്പ് കാരണം ആളുകൾ മരിക്കുന്നത് സാധാരണമാണെന്നിരിക്കെ ചൂട് കാരണം ഇത്രയും ആളുകൾ പക്ഷാഘാതം വന്ന് മരിക്കുന്നത് അസാധാരണമാണ്.

ആഫ്രിക്കൻ രാജ്യങ്ങളിലാണ് ചൂട് വർധിച്ചതിന് പിന്നാലെ പക്ഷാഘാതം വൻതോതിൽ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നത്. 10 വയസിന് മുകളിലുള്ളവരെയാണ് പക്ഷാഘാതം കൂടുതലായും ബാധിക്കുന്നത്.

ഇന്ത്യയിൽ 33,000 ആളുകളാണ് കാലാവസ്ഥാ പക്ഷാഘാതം കാരണം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ അതിശൈത്യമായിരുന്നു മുൻകാലങ്ങളിൽ ഇത്തരം മരണങ്ങൾക്ക് പ്രധാനമായും കാരണം. എന്നാൽ നിലവിൽ താപനില വർധിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. കാലാവസ്ഥ മൂലമുണ്ടായ മരണക്കണക്കുകളിൽ 55 ശതമാനം ആളുകളും മരിച്ചത് ചൂട് കൂടിയതുമായി ബന്ധപ്പെട്ട പക്ഷാഘാതത്തെത്തുടർന്നാണ്.

പ്രായക്കുടുതൽ ഉള്ളവർക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ സത്രീകളെക്കാൾ പുരുഷൻമാർക്കാണ് കാലാവസ്ഥാ പക്ഷാഘാതം കൂടുതലായും വരുന്നത്. കാലാവസ്ഥാ പക്ഷാഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മധ്യേഷ്യൻ രാജ്യങ്ങളിലാണ്.

പക്ഷാഘാതത്തിനുള്ള പ്രതിവിധിയായി കാലാവസ്ഥാ തുലനത്തിനായുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ചൂട് കൂടുന്നതിനോടൊപ്പം മറ്റ് രോഗങ്ങളും വർധിക്കാനുള്ള സാധ്യത വിദഗ്ധർ കണക്കുകൂട്ടുന്നുണ്ട്.

TAGS :

Next Story