ന്യുമോണിയയുടേതാണി ലക്ഷണങ്ങള്‍..
ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയ
ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയ. ന്യൂമോണിയയ്‌ക്കെതിരെ ഒന്നിച്ചു നിൽക്കാനും ഇതിനെ പ്രതിരോധിക്കാനുമാണ് നവംമ്പര്‍ 12 ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നത്.
എന്താണ് ന്യൂമോണിയ
വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ. ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസം മുട്ടൽ, നെഞ്ച് വേദന എന്നിവയാണു ന്യുമോണിയയുടെ ലക്ഷണങ്ങൾ. ന്യൂമോക്കോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവെൻസ എന്നി ബാക്റ്റീരിയങ്ങളാണ് ന്യുമോണിയക്ക് കാരണമാകുന്നത്. ഇവയ്‌ക്കെതിരേ ഫലപ്രദമായ പ്രതിരോധകുത്തിവയ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
ചികിത്സ
അണുബാധയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്. ഇതിനൊപ്പം ശ്വാസകോശത്തിലെ നീര്‍ക്കെട്ടോ ശ്വസനീ സങ്കോചങ്ങളോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിക്കപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ന്യുമോണിയാ രോഗത്തെ സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടര്‍ന്നുള്ള മരണനിരക്കിനെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
അണുബാധയിലേക്ക് നയിക്കാവുന്ന കാരണങ്ങൾ
സാധാരണ ശരീരത്തിലെ വിവിധ പ്രതിരോധ സങ്കേതങ്ങൾ ചേർന്ന് ശ്വാസകോശത്തെ അണുവിമുക്തമായി നിലനിർത്തും. എന്നാൽ പല കാരണങ്ങൾ കൊണ്ട് ശ്വാസകോശത്തിനുള്ളിൽ രോഗാണുക്കൾ എത്താം. വായിലും തൊണ്ടയിലുമായി ജീവിക്കുന്ന അണു ഉമിനീരടക്കമുള്ള വായിലെ സ്രവങ്ങൾ വഴി ശ്വാസകോശത്തിലേക്ക് ചെല്ലാം. ഉറങ്ങുമ്പോഴാണ് ഇതിന് സാധ്യതകൂടുതൽ. ഇൻഫ്ലുവെൻസ പോലുള്ള വൈറസുകൾ അണുബാധയുണ്ടാക്കുന്ന പ്രധാനരീതിയാണിത്. ജലകണികകളുടെ രൂപത്തിൽ ഉച്ഛ്വാസവായുവിനൊപ്പം അകത്തേയ്ക്കെടുക്കുന്നതിലൂടെ ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധ. രോഗം പകരുന്ന പ്രധാനരീതി ഇതാണ്.
Adjust Story Font
16