Quantcast

മഴക്കാലമാണ്.. അധികം എരിവുള്ള ഭക്ഷണം വേണ്ട: ജലജന്യ രോഗങ്ങൾ തടയാൻ മുൻകരുതലെടുക്കാം

മൺസൂണിൽ ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറെ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്

MediaOne Logo

Web Desk

  • Published:

    24 July 2023 2:32 PM GMT

keralamonsoon,Weak monsoon in Kerala; no rain alert in kerala,കേരളത്തിൽ കാലവർഷം ദുർബലം; ജില്ലകളിൽ മഴ മുന്നറിയിപ്പില്ല
X

മഴക്കാലമായതോടെ രോഗങ്ങളും എത്തിത്തുടങ്ങി. ചെറിയ പനി മുതൽ ഗുരുതരമായേക്കാവുന്ന അസുഖങ്ങൾ വരെ ഈ സമയത്ത് പടരാനിടയുണ്ട്. ഇത്തരത്തിൽ ജാഗ്രത പാലിക്കേണ്ട ഒന്നാണ് ജലജന്യ രോഗങ്ങൾ. പേരുപോലെ തന്നെ ജലജന്യ രോഗങ്ങൾ മലിനമായ ജലാശയങ്ങളിലൂടെ പകരുന്ന രോഗങ്ങളാണ്. ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളത്തിലൂടെയും മറ്റും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഈ രോഗമുണ്ടാകുന്നത്.

ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങള്‍. മഴക്കാലത്ത് അയോഗ്യവും വൃത്തിഹീനവുമായ വെള്ളത്തിന്റെ ലഭ്യത കൂടുതലായതിനാൽ രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അഴുക്കുവെള്ളം പല ജീവജാലങ്ങൾക്കും പ്രജനനത്തിന് അനുയോജ്യമാണ്. ഇവയാണ് രോഗങ്ങൾക്ക് കാരണമാകുന്നത്. മൺസൂൺ കാലത്ത് ഈർപ്പം കൂടുതലായതിനാൽ വർഷത്തിലെ മറ്റേതൊരു സമയത്തേക്കാളും ജലജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ടൈഫോയ്ഡ്

ഇന്ത്യയിൽ ഏറ്റവും സാധാരണമായ മഴക്കാല രോഗങ്ങളിൽ ഒന്നാണ് ടൈഫോയ്ഡ്. വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെയോ മലിനമായ ജലത്തിലൂടെയോ ഒരാൾക്ക് ടൈഫോയ്ഡ് പിടിപെടാം.

കോളറ

മൺസൂണിൽ ജലത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണ് കോളറ.വിബ്രിയോ കോളറെ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ശരീരത്തിനുള്ളിലെത്തുന്ന ഈ വൈറസ് കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു.ശരീരത്തിലെ ജലാംശവും ലായകങ്ങളും നഷ്ടമാകുന്നതാണ് പ്രധാന ലക്ഷണം.

ഹെപ്പറ്റൈറ്റിസ്-എ

നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ജലത്തിലൂടെ പകരുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ഇത് അഴുക്കുവെള്ളത്തിൽ നിന്നോ ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച ഒരാളിൽ നിന്നോ പകരാം. മഞ്ഞപ്പിത്തം, ഛർദ്ദി, പനി തുടങ്ങിയവയ്ക്കും ഇത് കാരണമായേക്കാം.

മഴക്കാലത്ത് ഈ രോഗങ്ങൾ എങ്ങനെ തടയാം?

ഇടയ്ക്കിടെ കൈ കഴുകുക

ദിവസത്തിൽ പല തവണ നിങ്ങളുടെ കൈകൾ കഴുകുന്നത് ഈ അസുഖങ്ങളുടെ ഉറവിടമായേക്കാവുന്ന നിരവധി വൈറസുകളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. കൂടാതെ, നിങ്ങളുടെ മുഖത്ത് തൊടുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പായി എല്ലായ്പ്പോഴും കൈ കഴുകണം.

കെട്ടിക്കിടക്കുന്ന വെള്ളം

കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് പരത്തുന്ന അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കും. വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ പ്രദേശങ്ങളും ഒഴിവാക്കാൻ ജാഗ്രത പാലിക്കുക.

വസ്ത്രങ്ങൾ

രോഗം പരത്തുന്ന കൊതുകുകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നത് നിങ്ങളുടെ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുകുകൾ നമ്മുടെ കൈകാലുകളിലാണ് സാധാരണയായി കടിക്കുക. അവയ്ക്ക് ഉയരത്തിൽ പറക്കാൻ കഴിവില്ലാത്തതിനാലാണിത്. മുഴുനീള വസ്ത്രം, ഷൂസ്, സോക്സ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക.

TAGS :

Next Story