ശരീരഭാരം കുറയ്ക്കണോ? ഭക്ഷണം ഒഴിവാക്കരുത്, കഴിക്കുന്നതിനിടെ വെള്ളം കുടിക്കരുത്
ശരീരഭാരം കുറയ്ക്കാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ ചില ശീലങ്ങള്‍ മാറ്റണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍
ശരീരഭാരം കുറയ്ക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്നവരാണ് നമ്മളില്‍ പലരും. ജിമ്മില്‍ പോവുന്നതു മുതല്‍ ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കല്‍ വരെ പല രീതികളും പരീക്ഷിക്കുന്നവരുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ ചില തെറ്റുകള്‍ വരാതെ നോക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ ഓര്‍മിപ്പിക്കുന്നു-
1. തിടുക്കത്തിൽ ഭക്ഷണം കഴിക്കല്‍
2. അമിതമായി ലഘുഭക്ഷണം കഴിക്കല്‍
3. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കല്‍
4. വേറെ കാര്യങ്ങളില്‍ മുഴുകിക്കൊണ്ട് ഭക്ഷണം കഴിക്കല്‍
6. ഭക്ഷണം ഒഴിവാക്കല്‍- ഈ ശീലങ്ങളൊന്നും പാടില്ലെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍, ശരീരഭാരം കുറയ്ക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ആരോഗ്യകരമല്ലാത്ത ചില ഭക്ഷണശീലങ്ങൾ മാറ്റണം. നിങ്ങളുടെ ഭക്ഷണക്രമത്തെയും ജീവിതരീതിയെയും കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാൻ തുടങ്ങുകയും വേണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികള്‍ വിദഗ്ധര്‍ ശിപാർശ ചെയ്യുന്നു- തിരുത്തേണ്ട മോശം ശീലങ്ങൾ തിരിച്ചറിയുക, എന്തുകൊണ്ടാണ് ഈ ശീലങ്ങൾ പിന്തുടരുന്നതെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുക.
പഴയതും അനാരോഗ്യകരവുമായ ശീലങ്ങൾ ഇല്ലാതാക്കാനും പുതിയതും ആരോഗ്യകരവുമായ രീതി തുടങ്ങാനും ആറ് ഘട്ടങ്ങളുണ്ട്- ഓരോ ചുവടും പതുക്കെ വയ്ക്കുക, കൃത്യമായി ഒരു പ്ലാൻ ഉണ്ടാക്കുക, ഓരോ ആഴ്ചയും ഓരോ ഗോള്‍ ലക്ഷ്യമിടുക, വ്യായാമം ചെയ്യുക, മാനസിക പിരിമുറുക്കം കുറയ്ക്കുക.
Summary- While health and fitness goals are set by many — which mostly involve weight loss — people make some eating mistakes which slow their progress
Adjust Story Font
16