Quantcast

പുകയിലയുടെ 7 പ്രധാന ദോഷഫലങ്ങൾ

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്

MediaOne Logo

Web Desk

  • Published:

    18 April 2022 7:22 AM GMT

പുകയിലയുടെ 7 പ്രധാന ദോഷഫലങ്ങൾ
X

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. ഒരു വർഷം 8 മില്യൺ ആളുകളാണ് പുകവലി കാരണം മരിക്കുന്നത്. മനുഷ്യശരീരത്തിന് ഹാനികരമായ ആയിരത്തോളം രാസവസ്തുക്കൾ പുകയിലയിലുണ്ട്. പുകയിലയിൽ അടങ്ങിയ പ്രധാന വിഷമാണ് നിക്കോട്ടിൻ. ഒരു സിഗററ്റിൽ 20 മില്ലിഗ്രാം നിക്കോട്ടിൻ ഉണ്ടെന്നാണ് കണക്ക്.

പുകയിലയുടെ 7 പ്രധാന ദോഷഫലങ്ങൾ

1. Cough: വിട്ടുമാറാത്ത ചുമ

2. Heart Disease: രക്തചംക്രമണം, രക്തസമ്മർദം തുടങ്ങിയവയിലെ പ്രശ്നങ്ങൾ ഹൃദ്രോഗമായി പരിണമിക്കുന്നു.

3. Cancer: നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാൻക്രിയാസ്, കരൾ എന്നീ അവയവങ്ങളെ കാൻസർ ബാധിക്കാനിടയുണ്ട്.

4. Lung Problems: ശ്വാസകോശരോഗങ്ങൾ: ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ് തുടങ്ങിയവ. ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത കൂടുതൽ.

5. Oral Health issues: വായ്ക്കുള്ളിലെ രോഗങ്ങൾ: പെരിയോഡോൺസൈറ്റിസ്, പല്ലുകളിലെ പോടുകൾ, വായ്നാറ്റം, പല്ലുകളിലെ നിറമാറ്റം, അണുബാധ തുടങ്ങിയവ.

6. Infertility: പ്രത്യുത്പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരുടെ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു.

7. Baby's Health issues: പുകവലിക്കാരായ സ്ത്രീകളുടെ കുട്ടികൾക്ക് ജന്മനാ ആരോഗ്യക്കുറവ് കാണുന്നുണ്ട്

TAGS :

Next Story