രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ശരീരവണ്ണം കുറക്കുന്നതിന് ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസ് രാവിലെ കുടിക്കുന്നത് നല്ലതാണ്
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രാതൽ നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വരെ കാരണമാകാം.
പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നതനുസരിച്ച് പഴങ്ങൾ കൊണ്ട് കഴിച്ചുകൊണ്ട് വേണം ഒരു ദിവസം ആരംഭിക്കാൻ. കാരണം പഴങ്ങള്‍ ശരീരത്തിന് നല്ലതാണ്.പഴങ്ങള്‍ കഴിച്ചിട്ടും വിശക്കുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ മുട്ടകള്‍ കഴിക്കുക. മുട്ട കഴിക്കാത്ത ആളുകള്‍ ഒരു ഗ്ലാസ് തക്കാളി+കാരറ്റ്+ബീറ്റ്‌റൂട്ട് ജ്യൂസ് അല്ലെങ്കിൽ കുമ്പളങ്ങ ജ്യൂസ് എന്നിവ കഴിക്കാം. അല്ലെങ്കിൽ 100 ഗ്രാം പനീർ വറുത്തതോ പനീർ പരാത്തോ പനീർ ഭുർജിയും കഴിക്കാം, അതിനുശേഷം ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസും കുടിക്കാം. പോഷക ആവശ്യങ്ങൾ നിറവേറ്റാനും ഊർജ്ജത്തിന്റെ അളവ് ഉയർത്താനും ഈ ഭക്ഷണങ്ങള്‍ സഹായിക്കും.
എന്തുകൊണ്ടാണ് രാവിലെ ഈ ഭക്ഷണങ്ങൾ കഴിക്കേണ്ടത്?
നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ചേർക്കുന്നത് നല്ലതാണ്. പഴങ്ങൾ നമ്മുടെ ദഹനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഈ സ്വാദിഷ്ടമായ പഴങ്ങളും നമുക്ക് ഉണർവും നൽകുന്നു. പഴങ്ങളിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് ശമിക്കുകയും ചെയ്യും.
മുട്ടയാണ് മറ്റൊരു പ്രഭാതഭക്ഷണം. മുട്ട പലതരത്തിലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് മാത്രമല്ല നമ്മുടെ ഊർജം വർധിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം നമ്മുടെ ഊർജം വർദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുട്ട കഴിക്കാത്തവർ പകരം വെജിറ്റേറിയൻ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരവണ്ണം കുറക്കുന്നതിനും ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസ് രാവിലെ കുടിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
Adjust Story Font
16