ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; പട്ടികയിൽ ചോക്ലേറ്റും പിസയും
35 വ്യത്യസ്ത ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ആസക്തി ഉളവാക്കുന്നത് പിസയാണെന്ന് പഠനം.
പ്രതീകാത്മക ചിത്രം
ചില ഭക്ഷണങ്ങൾക്ക് അടിക്റ്റായി പോകുന്നവരുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചോക്ലേറ്റ്സും എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളും. എത്രയൊക്കെ നിയന്ത്രിച്ചാലും കഴിച്ചു പോവും. 'ഫുഡ് അഡിക്ഷൻ' എന്ന വാക്കിനെ ഔദ്യോഗികമായി നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭക്ഷണത്തോടുള്ള ആസക്തി ആളുകളിൽ കൂടി വരുന്നതായി അടുത്തിടെ മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയാണ് പഠനത്തിന് പിന്നിൽത്തിൽ സൂചിപ്പിക്കുന്നു.
പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നാണ് പഠനത്തിൽ പറയുന്നത്. 35 ഭക്ഷണങ്ങളുടെ പട്ടികയിലാണ് പിസയും ചോക്ലേറ്റും സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവ കൂടാതെ നിരവധി ഭക്ഷണങ്ങളും റാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്.
504 പേർ പങ്കെടുത്ത രണ്ട് സർവേകളെ അടിസ്ഥാനമാക്കി, 35 വ്യത്യസ്ത ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ആസക്തി ഉളവാക്കുന്നത് പിസയാണെന്ന് പഠനം കണ്ടെത്തി. ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, ഐസ്ക്രീം, ഫ്രഞ്ച് ഫ്രൈസ്, ചീസ്ബർഗറുകൾ, കേക്ക്, ചീസ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന മറ്റ് ഭക്ഷണങ്ങൾ.
കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ആസക്തി ഉണ്ടാക്കുന്നു എന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. കൂടാതെ ഉയർന്ന ഗ്ലൈസെമിക് സൂചിക (GL) ഉള്ള ഭക്ഷണങ്ങൾ ആളുകളിൽ ആസക്തി പോലുള്ള ഭക്ഷണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം. ഗ്ലൈസെമിക് സൂചിക ഉയർന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകുന്നു.
Adjust Story Font
16