നിത്യജീവിതത്തിൽ പഞ്ചസാരക്ക് ബ്രേക്ക് കൊടുത്താൽ എന്ത് സംഭവിക്കും?
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഫാറ്റി ലിവർ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവക്കും കാരണമാകും
പഞ്ചസാരയുടെ അമിത ഉപയോഗം പലപ്പോഴും നാം അറിയാതെ നമ്മളെ രോഗിയാക്കാറുണ്ട്. പതിയെ പതിയെയാണ് പഞ്ചസാര വിപത്തുകളെ വിളിച്ചുവരുത്തുന്നത് എന്നതുതന്നൊണ് ഇതിന് കാരണം. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. അമിതഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നത് നല്ലതാണ്. ഭക്ഷണം കുറച്ച് സ്ഥിരമായി പലരും വ്യായാമം ചെയ്യുമെങ്കിലും അമിതവണ്ണം കുറയാറില്ല. ഇതിന്‍റെ ഒരു കാരണം മധുരം അമിതമായി കഴിക്കുന്നതാണ്. രാവിലെ കുടിക്കുന്ന ചായ മുതൽ ഒരു ദിവസും പലപ്പോഴായി പല തരത്തിൽ നമ്മള്‍ ഒരുപാട് മധുരം കഴിക്കാറുണ്ട്.
പഞ്ചസാര അധികമായി കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പലർക്കും പിടിപെടുന്നത് ഇതിനുദാഹരണമാണ്. അമിതമായ പഞ്ചസാരയുടെ ഉപയോഗം ഫാറ്റി ലിവർ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവക്കും കാരണമാകും.
പ്രധാനമായും അമിതവണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്ന രീതിയാണ് ഭക്ഷണക്രമത്തിൽ നിന്നും പൂർണമായും മധുരം ഉപേക്ഷിക്കുന്നത്. മധുരമുള്ള ചായയടക്കം ഇതിൽ ഉള്‍പ്പെടുന്നുണ്ട്. മധുരമുള്ള പ്രഭാതഭക്ഷണ ധാന്യങ്ങൾ, ഐസ്ക്രീം, കുക്കി, കേക്കുകൾ, മിഠായി, സോഡ, മധുരമുള്ള കാപ്പി, മറ്റ് പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലാണ് അത്തരക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
30 ദിവസത്തെ ഷുഗർ ചലഞ്ചിന് ഗുണങ്ങളുണ്ടോ?
പഞ്ചസാര ചേർക്കുന്നത് കുറയ്ക്കുകയോ അതോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്ന ഏതൊരു ഭക്ഷണരീതിയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ഉയർന്ന അളവിൽ പഞ്ചസാര പതിവായി കഴിക്കുന്ന ആളുകൾക്ക്. എന്നിരുന്നാലും, ഏതൊരു ഭക്ഷണക്രമത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്ഥിരതയാണ്. 30 ദിവസം ഈ രീതി പിന്തുടരുകയും ശേഷം അമിതമായി മധുരം കഴിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. പെട്ടെന്ന് ഒരു ദിവസം നിത്യജീവിതത്തിൽ നിന്ന് മധുരം ഒഴിവാക്കാനും സാധിച്ചെന്ന് വരില്ല. അതിനാൽ തന്നെ മധുരത്തിന്‍റെ അളവ് കുറച്ച് കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്.
പ്രമേഹം
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതും പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ബേക്കറി സാധനങ്ങൾ, സോഡ, കാൻഡി, എനർജി ഡ്രിങ്കുകൾ തുടങ്ങിയ മധുരമുള്ള ഭക്ഷണപാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
ഇത്തരത്തിലുള്ള പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. പ്രമേഹം ക്രമാതീതമായാൽ അത് ഹൃദയാരോഗ്യത്തെയും മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും വരെ ദോഷമായി ബാധിച്ചേക്കാം.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കലോറിയാൽ സമ്പന്നമാണ്, എന്നാൽ പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ ഇവയിൽ പൊതുവേ കുറവാണ്. ഇക്കാരണത്താൽ മധുരമുള്ള ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും.
ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുകയും എന്നാൽ ശശീരം അനങ്ങാതിരിക്കുകയും ചെയ്യുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. പഞ്ചസാരയുടെ അളവ് വെട്ടിക്കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. പ്രത്യേകിച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍.
ദന്താരോഗ്യം
മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും പല്ലിന്റെ ആരോഗ്യത്തിനും നല്ലതല്ലെന്ന് തിരിച്ചറിയണം.വാസ്തവത്തിൽ പഞ്ചസാരയുടെ അമിത ഉപയോഗം കുട്ടികളിലും മുതിർന്നവരിലും പല്ലിലെ കേടുപാടുകള്‍, മോണ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ വിഘടിപ്പിക്കുകയും നിങ്ങളുടെ പല്ലുകൾക്ക് കേടുവരുത്തുന്ന ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
കരളിന്‍റെ ആരോഗ്യം
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടാകാനുള്ള സാധ്യത വർധധിപ്പിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥ.
47 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, 6 മാസത്തേക്ക് ദിവസവും 1 ലിറ്റർ കൊഴുപ്പ് കുറഞ്ഞ പാൽ കുടിക്കുന്നവരെ അപേക്ഷിച്ച് പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ കുടിക്കുന്നവരിൽ കരൾ കൊഴുപ്പ്, വിസറൽ കൊഴുപ്പ്, രക്തത്തിലെ ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.
കുട്ടികളിലും കൗമാരക്കാരിലും നടത്തിയ മറ്റൊരു പഠനം കാണിക്കുന്നത് വെറും 9 ദിവസത്തെ പഞ്ചസാര നിയന്ത്രിത ഭക്ഷണക്രമം കരളിലെ കൊഴുപ്പ് ശരാശരി 3.4% കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ്.
ഹൃദയാരോഗ്യം
ഉയർന്ന രക്തസമ്മർദം, ട്രൈഗ്ലിസറൈഡ്, എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് എന്നിവയുൾപ്പെടെ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന ജീവിതശൈലി രോഗങ്ങളെ പഞ്ചസാര ഉപയോഗത്തിലൂടെ നാം തന്നെ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. അധികമായി പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങൾ കാണിക്കുന്നു. പഞ്ചസാര പരിമിതപ്പെടുത്തുന്ന ഭക്ഷണരീതികൾ ഉയർന്ന ട്രൈഗ്ലിസറൈഡ്, എൽഡിഎൽ കൊളസ്ട്രോൾ തുടങ്ങിയ ഹൃദ്രോഗ സാധ്യത ഘടകങ്ങളെ ഗണ്യമായി കുറയ്ക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.
Adjust Story Font
16