എന്താണ് തക്കാളിപ്പനി? ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്
സംസ്ഥാനത്ത് അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നതായ റിപ്പോർട്ടുകൾ വന്നിരുന്നു. കൊല്ലത്തുനിന്നാണ് കൂടുതൽ കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെ പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ഇതുവരെ എൺപതോളം കുട്ടികൾക്ക് തക്കാളിപ്പനി ഉണ്ടായതായാണ് വാർത്തകൾ. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കടുത്തപനിയും അസഹ്യമായ വേദനയും ഉണ്ടാകും. അഞ്ചുദിവസത്തിനുശേഷം രോഗത്തിന് ശമനമുണ്ടാകും. ശരീരത്തിൽ ഉണ്ടാവുന്ന കുരുക്കൾ ചുവന്ന നിറമാവുന്നതിനാലാണ് ഇതിന് തക്കാളിപ്പനി എന്നു പറയുന്നത്.
തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ
1. കടുത്ത പനി
2. ശരീരവേദന
3. സന്ധിവീക്കം
4. ക്ഷീണം എന്നിങ്ങനെ ചിക്കുൻഗുനിയയുടെ ലക്ഷണങ്ങൾ പോലെ തക്കാളിപ്പനിക്കും ഉണ്ട്.
5. കുട്ടികളിൽ കാണുന്ന ചുണങ്ങ്
6. ശരീര ഭാഗങ്ങളിലെ കുമിളകൾ
7. വയറുവേദന
8. ഓക്കാനം
9. ഛർദ്ദി
10. വയറിളക്കം
11.കൈകൾ, കാൽമുട്ടുകൾ, നിതംബം എന്നിവയുടെ നിറവ്യത്യാസം
എന്നാൽ രോഗത്തിന് പിന്നിലെ കാരണത്തെ കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല.
പ്രതിരോധ നടപടികൾ
1. ശുചിത്വം പാലിക്കുക
2. കുഞ്ഞുങ്ങളെ നന്നായി വെള്ളം കുടിപ്പിക്കുക
3. മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക
4. രോഗം പടരാതിരിക്കാൻ രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കണം
5. നല്ല രീതിയിൽ വിശ്രമിക്കാൻ അനുവദിക്കുക
Adjust Story Font
16