Quantcast

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?

വെള്ളം കുടിക്കാത്തപ്പോൾ നിർജ്ജലീകരണം, മൂത്രനാളിയിലെ അണുബാധ, സന്ധികളുടെയും പേശികളുടെയും പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-29 08:41:48.0

Published:

29 Oct 2022 4:09 AM GMT

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?
X

എല്ലാ ദിവസവും വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുക, ഉമിനീർ ഉണ്ടാക്കുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കുക തുടങ്ങിയ നിർണായക ശാരീരിക പ്രവർത്തനങ്ങളെയും സഹായിക്കുന്നു. അതുപോലെ, നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോൾ നിർജ്ജലീകരണം, മൂത്രനാളിയിലെ അണുബാധ, സന്ധികളുടെയും പേശികളുടെയും പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾ വിളിച്ച് വരുത്തുകയും ചെയ്യുന്നു.

എന്നാൽ വെള്ളം കുടിക്കുന്നത് മാത്രമല്ല എപ്പോഴാണ് കുടിക്കുന്നത് എന്നതും പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കണമെന്ന് ചിലർ പറയുമ്പോൾ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാൻ ചിലർ നിർദ്ദേശിക്കുന്നു. എന്നാൽ ആയുർവേദ വിദഗ്ധയായ ഡോ. രേഖ രാധാമണിയുടെ അഭിപ്രായത്തിൽ ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 30 മിനിറ്റിന് ശേഷമാണ് വെള്ളം കുടിക്കേണ്ടത്.

വ്യക്തിയുടെ ശാരീരികഘടന അനുസരിച്ചാണ് വെള്ളം കുടിക്കേണ്ട സമയം ക്രമീകരിക്കേണ്ടത്. മെലിഞ്ഞ ശാരിരിക ഘടനയുള്ളവരും ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളും ഭക്ഷണത്തിന് 30 മിനിറ്റ് ശേഷമാണ് വെള്ളം കുടിക്കേണ്ടത്. അമിതഭാരമുള്ളവരും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരുമാണെങ്കിൽ ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് വെള്ളം കുടിക്കണം.

ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വയറിലെ വിഷാംശം ഇല്ലാതാക്കുമെന്നും ഒരിക്കലും ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുതെന്നും ഇവർ പറയുന്നു. "ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ദഹനശക്തിയെ സാരമായി തടസ്സപ്പെടുത്തുകയും ഇൻസുലിൻ അളവിൽ ഗണ്യമായി ഏറ്റക്കുറച്ചിലുണ്ടാക്കുകയും ചെയ്യുന്നു.

ഉറക്കമുണരുമ്പോൾ കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാണം ഇത് രോഗത്തിനെതിരെ പോരാടാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.ഉച്ചയ്ക്ക് ശേഷം നിർജ്ജലീകരണ സാധ്യതയുള്ളതിനാൽ ആ സമയത്ത് വെള്ളം കുടിക്കുന്നത് ക്ഷീണത്തെയും മറ്റ് അനാവശ്യ ലക്ഷണങ്ങളെയും ചെറുക്കാൻ സഹായിക്കും.

TAGS :

Next Story