Quantcast

പഞ്ചസാര കൂടുതൽ അടങ്ങിയ പഴങ്ങൾ

ചില പഴങ്ങളിൽ പഞ്ചസാരയുടെ അളവ് അൽപം കൂടുതലാണ്, അത് ഏതൊക്കെയാണെന്ന് നോക്കാം

MediaOne Logo

Web Desk

  • Updated:

    2022-11-18 15:51:43.0

Published:

18 Nov 2022 3:41 PM GMT

പഞ്ചസാര കൂടുതൽ അടങ്ങിയ പഴങ്ങൾ
X

പഴങ്ങളിൽ ധാരാളം പോഷകങ്ങളടങ്ങിയിട്ടുണ്ട്. സ്വാഭാവികമായ രീതിയിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. എന്നാൽ ചില പഴങ്ങളിൽ പഞ്ചസാരയുടെ അളവ് അൽപം കൂടുതലാണ്. അത് ഏതൊക്കെയാണെന്ന് നോക്കാം.

മാങ്ങ

ഒരു മാമ്പഴത്തിൽ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്തന്നെ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് കഴിക്കുന്നതായിരിക്കും നല്ലത്.

മുന്തിരി

ഒരു കപ്പ് മുന്തിരിയിൽ ഏകദേശം 23 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ആവശ്യത്തിനനുസരിച്ച് കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.

ചെറി

ഒരു കപ്പ് ചെറിയിൽ 18 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുൻകൂട്ടി അളന്ന് കൃത്യമായി കഴിക്കുന്നത് നല്ലതായിരിക്കും.

തണ്ണിമത്തൻ

ഏറെ പേർക്കും പ്രിയങ്കരമായ ഒന്നാണ് തണ്ണിമത്തൻ. ഇടത്തരംവലിപ്പമുള്ള ഒരു തണ്ണിമത്തനിൽ 17 ഗ്രാം പഞ്ചസാരയടങ്ങിയിട്ടുണ്ട്. അതിന്റെ പേര് പോലെ തന്നെ അതിൽ ധാരാളം വെള്ളമടങ്ങിയതിനാൽ വേനൽകാലത്ത് ഇത് കഴിക്കുന്ന് നല്ലതാണ്. ഇലക്ട്രോലൈറ്റുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.

അത്തിപ്പഴം

രണ്ട് ഇടത്തരം വലിപ്പമുള്ള അത്തിപ്പഴത്തിൽ ഏകദേശം 16 ഗ്രാം പഞ്ചസാരയടങ്ങിട്ടുണ്ട്.

വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തിൽ 14 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്.

അവക്കാഡോ

ഒരു അവക്കാഡോയിൽ 1.33 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയട്ടുള്ളൂ. പഞ്ചസാര കുറവാണെങ്കിലും അവയിൽ കലോറി കൂടുതലാണ്, അതിനാൽ അവോക്കാഡോ ദൈനംദിന ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുന്നത് നല്ലതല്ല.

പേരയ്ക്ക

ഒരു സാമാന്യ വലിപ്പനൃമുള്ള പേരയ്ക്കയിൽ 5 ഗ്രാം പഞ്ചസാരയും ഏകദേശം 3 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. പേരക്ക ദിവസവും കഴിക്കുന്നത് നല്ലതാണ്.

പപ്പായ

ഒരു പപ്പായയുടെ പകുതിയെടുത്താൽ അതിൽ ഏകദേശം 6 ഗ്രാം വരെ പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. ചെറിയ പപ്പായയാണെങ്കിൽപോലും. അതിനാൽ ധാരാളം കഴിക്കുന്നത് നല്ലതാണ്.

സ്ട്രോബെറി

അത് ഒരു കപ്പ് സ്‌ട്രോബെറിയിൽ 7 ഗ്രാം പഞ്ചാസാരയാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ സാലഡായി കഴിക്കുന്നത് നല്ലതാണ്.

TAGS :

Next Story