കാപ്പിയോ വാഴപ്പഴമോ; എന്ത് കഴിച്ച് ദിവസം തുടങ്ങാം ?
ദഹനപ്രശ്നം ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ ദിവസത്തിൽ ആദ്യം കഴിക്കുന്നത് പഴമാണെങ്കിൽ മികച്ച റിസൾട്ട് ഉണ്ടാവുമെന്ന് പഠനങ്ങൾ പറയുന്നു
രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം നിങ്ങൾ എന്ത് കഴിക്കുന്നു അല്ലെങ്കിൽ കുടിക്കുന്നു എന്നത് ശരിക്കും പ്രധാനമാണോ? മിക്ക ആരോഗ്യ വിദഗ്ദരും പോഷകാഹാര വിദഗ്ധരും ആദ്യ ഭക്ഷണം, ആവശ്യമായ ഊർജം നൽകുമെന്ന ആശയമാണ് പങ്കുവെയ്ക്കുന്നത്. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പ്രഭാതഭക്ഷണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും മധുരാസക്തികളിൽ നിന്ന് നിങ്ങളെ അകറ്റുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
കാപ്പിക്കും ചായക്കും കരം പഴമോ ഉണക്കമുന്തിരിയോ ബദാമോ കഴിച്ച് ദിവസം തുടങ്ങുന്നത് നല്ലതാണെന്ന് പോഷകാഹാര വിദഗ്ദ റുജുത ദിവേകർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിക്കുന്നു.
ദഹനപ്രശ്നം ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ ദിവസത്തിൽ ആദ്യം കഴിക്കുന്നത് പഴമാണെങ്കിൽ മികച്ച റിസൾട്ട് ഉണ്ടാവുമെന്ന് പഠനങ്ങൾ പറയുന്നു. എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം ഒരു പഴം കഴിക്കാം.
അതല്ലെങ്കിൽ 6-7 ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും നല്ലതാണ്. കറുത്ത മുന്തിരികളാണ് കൂടുതൽ നല്ലത്. ഹീമോഗ്ലോബിന്റെ കുറവ്, സ്തനങ്ങളുടെ ആർദ്രത, ഗ്യാസ്, മൂഡ് സ്വിങ്സ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഉണക്കമുന്തിരി പരിഹാരമാണ്.
ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കാം. 4-5 ബദാം ദിവസേന തരെഞ്ഞെടുക്കാം. ഉറക്കമുണർന്ന് 20 മിനിറ്റിനുള്ളിൽ ്കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കഴിച്ച് 10-15 മിനിറ്റിന് ശേഷം ചായയോ കാപ്പിയോ കുടിക്കാം. 20 മിനിറ്റിന് ശേഷം വ്യായാമം ചെയ്യാം. ഒരു മണിക്കൂറിന് ശേഷം പതിവുപോലെ പ്രഭാതഭക്ഷണം കഴിക്കാം.
Adjust Story Font
16