Quantcast

നഖം പറയും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച്

നഖങ്ങളിലെ നിറവ്യത്യാസവും വിളർച്ചവും ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായിരിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-22 07:49:06.0

Published:

22 Nov 2022 6:55 AM GMT

നഖം പറയും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച്
X

നഖങ്ങളെ വേണ്ടത്ര രീതിയിൽ നിങ്ങൾ പരിഗണിക്കാറുണ്ടോ? നഖങ്ങളിലെ നിറവ്യത്യാസവും വിളർച്ചവും ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായിരിക്കും. ഇത്തരം പ്രശ്‌നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് നല്ലതാണ്. നഖങ്ങളുടെ നിറവ്യത്യാസവും അത് ഏതൊക്കെ രീതിയിലാണ് ആരോഗ്യത്തെ ബാധിക്കക എന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്.

വെളുത്ത പാടുകളുള്ള നഖം

നഖങ്ങളിൽ കാണുന്ന വെളുത്ത പാടുകൾ സിങ്കിന്റെയും കാൽസ്യത്തിന്റെയും കുറവിനെ സൂചിപ്പിക്കുന്നതാണ്. കരൾ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമായും നഖത്തില്‍ വെളുത്തപാടുകള്‍ കാണാം. കൂടാതെ അലർജി, ഫംഗസ് അണുബാധ, നഖത്തിനേറ്റ ക്ഷതം എന്നിവ മൂലവും വെളുത്ത പാടുകൾ ഉണ്ടാകാം.

വിളറിയ നഖങ്ങൾ

നഖങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള നിറവ്യത്യാസമോ വിളർച്ചയോ ചില ആരോഗ്യപ്രശ്‌നങ്ങളുടെ അടയാളമാണ്. ശരീരത്തിലെ വിളർച്ച, ഹൃദ്രോഗം ,വൃക്കരോഗം, തുടങ്ങിയവയിൽ ഏതെങ്കിലും അസുഖമുള്ളയാളുകളുടെ നഖങ്ങളാണ് വിളറിയ രീതിയില്‍ കാണപ്പെടുന്നത്.

നഖത്തിലെ മഞ്ഞ നിറം

ഇളം മഞ്ഞ നിറമുള്ള നഖങ്ങൾ നിങ്ങളുടെ കരൾ, വൃക്ക അല്ലെങ്കിൽ ഹൃദയം തുടങ്ങിയവയുടെ പ്രശ്‌നങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്. രക്തക്കുറവ് അഥവാ അനീമിയ, കരൾ പ്രശ്‌നങ്ങൾ, ഹൃദയസ്തംഭനം, തൈറോയ്ഡ്, ശ്വാസകോശ സംബന്ധമായ രോഗം, പ്രമേഹം, സോറിയാസിസ് തുടങ്ങിയ രോഗസാധ്യതകളേയും കാണിക്കുന്നു.

നഖത്തിലെ നീല നിറം


നീലനിറത്തിലുള്ള നഖം നിങ്ങളുടെ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഹൃദയത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുള്ളവരിലും നഖത്തിൽ നീലനിറം കണ്ടുവരാറുണ്ട്.

നഖം പൊട്ടിപ്പോകുന്നുണ്ടെങ്കിൽ


നിങ്ങളുടെ പൊട്ടിപ്പോവുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സതേടണം. പ്രധാനമായും തൈറോയിഡ് രോഗം ഉള്ളവരിലാണ് ഈ അവസ്ഥ കാണുന്നത്. നഖങ്ങൾ പൊട്ടുകയോ പിളരുകയോ ചെയ്യുന്നത് ചില ഫംഗസ് അണുബാധ മൂലമാകാനും സാധ്യതയുണ്ട്.

ഇരുണ്ട നിറത്തിലുള്ള വരകൾ


നഖത്തിന് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ സംഭവിച്ചാൽ ചിലപ്പോൾ ഇരുണ്ട നിറം കാണപ്പെടും. എന്നാൽനഖത്തിൽ കാണുന്ന ഇത്തരം നിറവ്യത്യാസം ചിലപ്പോൾ മെലനോമ എന്നറിയപ്പെടുന്ന അവസ്ഥയാകാം. ഇത് ഒരുതരം കാൻസറാണ്. കറുത്ത വരകൾ നിങ്ങളുടെ നഖങ്ങളിൽ വളരെക്കാലം നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

TAGS :

Next Story