നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു
നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് സൂചന. നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. ആറ് പേര്‍ സംഭവ സ്ഥലത്തുവെച്ചും ആറ് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു.
"കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. നീതി ലഭിച്ചില്ലെങ്കിൽ കുടുംബങ്ങൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ല. ഞങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കും"- കൊന്യാക് നേതാക്കള്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൽക്കരി ഖനി. അവർ എല്ലാ ശനിയാഴ്ചയും വീട്ടിൽ വരും, ഞായറാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16