മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ തൃണമൂലില്‍
ആകെയുള്ള 17 എം.എൽ.എമാരിൽ 12 പേരും പോകുന്നതോടെ കോൺഗ്രസിന് മേഘാലയിൽ പ്രതിപക്ഷ സ്ഥാനം നഷ്ടമാവും
മേഘാലയ മുൻ മുഖ്യമന്ത്രി മുകൾ സാങ്മയടക്കം 12 കോൺഗ്രസ് എം.എൽ.എമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഷില്ലോങിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് വിടുന്നതായി സാങ്മ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആകെയുള്ള 17 എം.എൽ.എമാരിൽ 12 പേരും പോകുന്നതോടെ കോൺഗ്രസിന് മേഘാലയിൽ പ്രതിപക്ഷ സ്ഥാനം നഷ്ടമാവും.
കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയയില്‍ കൂട്ടത്തോടെയുള്ള പാര്‍ട്ടി മാറ്റം.
കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മുകുള്‍ സാങ്മ. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി ചര്‍ച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മയുടെ കൂറുമാറ്റം.
We have taken a decision to merge* with the Trinamool Congress: Former Meghalaya CM Mukul Sangma in Shillong pic.twitter.com/t0iD7yh68C
— ANI (@ANI) November 25, 2021
Adjust Story Font
16