Quantcast

12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

രണ്ട് ദിവസം മുമ്പ് 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 Nov 2024 6:55 AM GMT

12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
X

ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് സമാനമായ സംഭവത്തിൽ 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു.

മത്സ്യബന്ധനത്തിനായി വള്ളത്തിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികളെ പരുത്തിത്തുറക്ക് സമീപം ശ്രീലങ്കൻ നാവികസേന വളയുകയായിരുന്നു. ശ്രീലങ്കൻ സമുദ്രാതിർത്തിയുടെ ഭാഗത്തേക്ക് കടന്നതിന് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു. ഇവരെ ജാഫ്നയിലെ കാങ്കസന്തുറൈ നേവി ക്യാമ്പിലേക്കാണ് കൊണ്ടുപോയത്.

കഴിഞ്ഞ ഞായറാഴ്ച സമുദ്രാതിർത്തി ലംഘിച്ചതിന് രാമനാഥപുരത്ത് നിന്ന് 23 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ മൂന്ന് ബോട്ടുകൾ പിടികൂടുകയും ചെയ്തിരുന്നു. ഈ മത്സ്യത്തൊഴിലാളികൾ നെടുന്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേനയുടെ ബോട്ട് ഇവരെ വളയുകയായിരുന്നു. ഒക്ടോബറിൽ രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.

ശ്രീലങ്കൻ നാവികസേനയുടെ വർധിച്ചുവരുന്ന അറസ്റ്റിന്റെ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനും നയതന്ത്രപരമായി പരിഹരിക്കാനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അഭ്യർഥിച്ചു. 2024ൽ മാത്രം ശ്രീലങ്കൻ നാവികസേന 324 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും അവരുടെ 44 ബോട്ടുകൾ പിടിച്ചെടുത്തതായും അറിയിച്ച് ആഗസ്റ്റിൽ സ്റ്റാലിൻ ജയശങ്കറിന് കത്തയച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞമാസം നിരവധി മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ദിവസത്തെ ഉപവാസ സമരം നടത്തിയിരുന്നു.

TAGS :

Next Story