Quantcast

ഭസ്മ ആരതിക്കിടെ മഹാകാലേശ്വര ക്ഷേത്രത്തിൽ തീപിടിത്തം; പൂജാരിമാർ ഉൾപ്പെടെ 13 പേർക്ക് പൊള്ളലേറ്റു

ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    25 March 2024 4:03 AM GMT

Holi,Fire,Ujjain, Mahakaleshwar Temple,തീപിടിത്തം,ഹോളി ആഘോഷം,മഹാകാലേശ്വര ക്ഷേത്രം,ക്ഷേത്രത്തില്‍ തീപിടിത്തം,മധ്യപ്രദേശ് ഹോളി,
X

ഭോപ്പാൽ: മധ്യപ്രദേശിലേ മഹാകാലേശ്വര ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൂജാരിമാർ ഉൾപ്പെടെ 13 പേർക്ക് പൊള്ളലേറ്റു. അഞ്ച് പൂജാരിമാർക്കും നാല് ഭക്തർക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.

ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ ഉജ്ജയിനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുഖ്യ പുരോഹിതൻ സഞ്ജയ് ഗുരു, വികാസ് പൂജാരി, മനോജ് പൂജാരി, അൻഷ് പുരോഹിത്, സേവകൻ മഹേഷ് ശർമ, ചിന്താമൻ ഗെലോട്ട് എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും അവർക്ക് ചികിത്സ നൽകിയെന്നും ജില്ലാ കലക്ടർ നീരജ് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.


TAGS :

Next Story