Quantcast

സിക്കിമിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; 16 ജവാന്മാർ മരിച്ചു

അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.

MediaOne Logo

Web Desk

  • Updated:

    2022-12-23 10:43:15.0

Published:

23 Dec 2022 10:23 AM GMT

സിക്കിമിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; 16 ജവാന്മാർ മരിച്ചു
X

ന്യൂഡൽഹി: സിക്കിമിൽ വാഹനാപകടത്തിൽ 16 ജവാന്മാർ മരിച്ചു. വടക്കൻ സിക്കിമിലെ സെമയിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. നാല് പേർക്ക് പരിക്കേറ്റു.

രാവിലെ ചാറ്റെനിൽ നിന്ന് താം​ഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിൽ അപകടത്തിൽപ്പെട്ടത്.

ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റ നാലു പേരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരണപ്പെട്ടത്. അപകടത്തിലേറ്റ ​ഗുരുതര പരിക്കാണ് മരണ കാരണം- സേന പ്രസ്താവനയിൽ അറിയിച്ചു.

അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. വടക്കൻ സിക്കിമിൽ നടന്ന വാഹനാപകടത്തിൽ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു- രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

TAGS :

Next Story