Quantcast

ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് 14 സ്കൂൾ വിദ്യാർത്ഥികളുൾപ്പടെ 16 പേർ മുങ്ങി മരിച്ചു

മരിച്ചവരിൽ രണ്ട് അധ്യാപകരും

MediaOne Logo

Web Desk

  • Updated:

    2024-01-18 16:28:47.0

Published:

18 Jan 2024 4:17 PM GMT

ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് 14 സ്കൂൾ വിദ്യാർത്ഥികളുൾപ്പടെ 16 പേർ മുങ്ങി മരിച്ചു
X

ഗുജറാത്തിലെ വഡോദരയിൽ തടാകത്തിൽ ബോട്ടപകടത്തിൽ 14 സ്കൂൾ വിദ്യാർഥികളും രണ്ട് അധ്യാപകരുമുൾപ്പെടെ 16പേർ മുങ്ങി മരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. നാല് അധ്യാപകരും 27 വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് ഹരണി തടാകത്തിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യു​ന്നു.

ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) അഗ്നിശമന സേനാംഗങ്ങളും മറ്റ് ഏജൻസികൾക്കൊപ്പം തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ കളക്ടർ എബി ഗോർ പറഞ്ഞു. ടൂറിന് എത്തിയ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബോട്ട് ഹരണി തടാകത്തിൽ മുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ബോട്ടിൽ കയറിയവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അപകടത്തിന് ഉത്തരവാദികൾ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര എം.പി രഞ്ജൻബെൻ ധനഞ്ജയ് ഭട്ട് പറഞ്ഞു. രക്ഷപ്പെടുത്തിയ വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി എംപി അറിയിച്ചു.

TAGS :

Next Story