Quantcast

1700 കോടി രൂപ പിഴയടക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Published:

    29 March 2024 4:05 AM GMT

Congress, Income Tax Department notice,കോണ്‍ഗ്രസ്,ആദായനികുതി ഓഫീസ്,
X

ന്യൂഡല്‍ഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസ് ആണ് നൽകിയത്.രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചു.കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിവേക് തൻക എംപി പറഞ്ഞു.

ആദായനികുതി വകുപ്പിന്‍റെ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തെരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. 'കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചിരുന്നു. 1076 കോടി അടക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോൾ വന്നു. 692 കോടി പലിശ മാത്രം അടക്കണം. ബി.ജെ.പിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ല'. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയം ആണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.


TAGS :

Next Story