Quantcast

വീണ്ടും നോട്ട് നിരോധിച്ച് മോദി, 2000 രൂപ നോട്ടിന് വിട... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

  • പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി.

MediaOne Logo

Web Desk

  • Published:

    19 May 2023 2:55 PM GMT

വീണ്ടും നോട്ട് നിരോധിച്ച് മോദി, 2000 രൂപ നോട്ടിന് വിട... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
X

ദേവരക്കായി ആരാധകരുടെ കാത്തിരിപ്പ് #devara

കൊരടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുമ്പോഴുള്ള വമ്പൻ ഹിറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ എൻടിആർ 30 എന്ന് വിളിപ്പേരുള്ള ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. അടുത്ത വർഷം ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രത്‍നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

മാൻ ഓഫ് മാസ്; ജൂ.എൻടിആറിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ #HappyBirthdayNTR

39ആം പിറന്നാൾ ആഘോഷിക്കുകയാണ് ജൂനിയർ എൻടിആർ. സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകർ. മാൻ ഓഫ് മാസ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ട്വിറ്ററിൽ എൻടിആറിന് ആരാധകർ പിറന്നാൾ ആശംസ നേരുന്നത്. ഒപ്പം എൻടിആറിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ആയതിന്റെ സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്.

2000 രൂപാ നോട്ട് പിന്‍വലിക്കുന്നു Rs 2000

രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തി റിസർവ് ബാങ്ക്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി.

നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

വീണ്ടും നോട്ടുനിരോധനം #Demonetisation

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകി.

അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് Adani Gets Clean Chit

ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ്. അദാനി ഗ്രൂപ്പിൽ നിന്ന് ഒരു ലംഘനവും ഉണ്ടായിട്ടില്ലെന്നും മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നിയന്ത്രണ പരാജയം ഉണ്ടായിട്ടുണ്ടെന്ന് നിഗമനം ചെയ്യാൻ കഴിയില്ലെന്നും സുപ്രീം കോടതി വെള്ളിയാഴ്ച നിയോഗിച്ച വിദഗ്ധ സമിതി പറഞ്ഞു.ഹിൻഡൻബർഗ് ആരോപണങ്ങൾ അന്വേഷിക്കുന്ന സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകിയത്.

TAGS :

Next Story