Quantcast

25 പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങി, മാതൃഭാഷകളെ ഇല്ലാതാക്കുന്നു: എം.കെ സ്റ്റാലിൻ

ഉത്തർപ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    27 Feb 2025 1:05 PM

25 North Indian languages destroyed by Hindi says TN CM Stalin
X

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിച്ചത് മൂലം ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകൾ ഇല്ലാതായെന്ന് സ്റ്റാലിൻ പറഞ്ഞു. ഉത്തർപ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിൻ ആരോപിച്ചു.

യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല. ഭോജ്പൂരി, മൈഥിലി, അവധി, ബ്രാജ്, ബുന്ദേയി, ഗർവാലി, കുമനോയ് മാർവാടി തുടങ്ങിയ നിരവധി ഉത്തരേന്ത്യൻ ഭാഷകളെ ഹിന്ദി വിഴുങ്ങി. ഹിന്ദിയെന്ന ഒറ്റ ഭാഷ അടിച്ചേൽപ്പിച്ചത് മൂലം മറ്റു മാതൃഭാഷകൾ നശിക്കുകയായിരുന്നു എന്നും സ്റ്റാലിൻ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സ്റ്റാലിൻ ആരോപിക്കുന്നത്. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് പറഞ്ഞാലും ദേശീയ വിദ്യാഭ്യാസ നയം തമിഴ്‌നാട്ടിൽ നടപ്പാക്കില്ല. വിദ്യാർഥികളുടെ ഭാവിയിലും സാമൂഹിക നീതിയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റു നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ഒരു ഭാഷയേയും തങ്ങൾ എതിർക്കുന്നില്ല. പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ തങ്ങൾ എതിർക്കുമെന്നും സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story