Quantcast

തമിഴ്നാട്ടില്‍ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികള്‍ മരിച്ചു

11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    6 Oct 2022 3:28 PM GMT

തമിഴ്നാട്ടില്‍ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികള്‍ മരിച്ചു
X

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേകാനന്ദ സേവാലയയിലെ അന്തേവാസികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ഇഡ്‍ലിയും പൊങ്കലും കഴിച്ചതിനു പിന്നാലെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവേകാനന്ദ സേവാലയയിലെ ജീവനക്കാര്‍ കുട്ടികള്‍ക്ക് മരുന്ന് നല്‍കി. എന്നാൽ കുട്ടികളുടെ ആരോഗ്യനില വഷളായി. ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും കുട്ടികൾ കഴിച്ചില്ല.

സേവാലയത്തിലെ 15 കുട്ടികളിൽ രണ്ടു പേരെ വ്യാഴാഴ്ച രാവിലെയാണ് ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. 10നും 14നുമിടെയാണ് മരിച്ച മൂന്ന് കുട്ടികളുടെയും പ്രായം.

സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഭക്ഷണത്തിന്‍റെ സാംപിൾ പരിശോധനക്കായി അയച്ചു- "സംശയാസ്പദമായ മരണത്തിന് കേസെടുത്തു. ഭക്ഷണ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് പോകും"- പൊലീസ് കമ്മീഷണർ എസ് പ്രഭാകരൻ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ അപകടനില തരണം ചെയ്തു. ഒരു കുട്ടി വീട്ടിലേക്ക് മടങ്ങിയെന്നും പൊലീസ് പറഞ്ഞു.

Summary- Three children died allegedly due to food poisoning at a children's home in Tiruppur in Tamil Nadu.

TAGS :

Next Story