Quantcast

പ്രാവിനെയും ആടിനെയും മോഷ്ടിച്ചെന്ന് ആരോപണം; നാല് ദലിത് യുവാക്കളെ മരത്തിൽ കെട്ടിത്തൂക്കി മർദിച്ചു

അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-08-28 06:15:32.0

Published:

28 Aug 2023 6:14 AM GMT

4 Dalits hung upside down, beaten on theft suspicion in Maharashtra,Four Dalit men were  beaten in Maharashtra,Dalit attack,ദലിത് യുവാക്കളെ മര്‍ദിച്ചു,മോഷണക്കുറ്റം ആരോപിച്ച് മര്‍ദനം,മഹാരാഷ്ട്രയില്‍ യുവാക്കളെ മര്‍ദിച്ചു
X

മുംബൈ: മഹാരാഷ്ട്രയിൽ ദലിത് യുവാവിനെ മരത്തിൽ കെട്ടിത്തൂക്കി മർദിച്ചു.അഹ്മദ് നഗറിലാണ് ആടിനെയും പ്രാവിനെയും മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മർദിച്ചത്. ആഗസ്റ്റ് 25 നാണ് സംഭവം നടന്നത്. അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് അക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് പേർ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. യുവരാജ് ഗലാൻഡെ, മനോജ് ബോഡകെ, പപ്പു പാർക്കെ, ദീപക് ഗെയ്ക്വാദ്, ദുർഗേഷ് വൈദ്യ, രാജു ബോറാഗ് എന്നിവരാണ് പ്രതികൾ. ഇവരിലൊരാളാണ് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

20 വയസ് പ്രായമുള്ള യുവാക്കളെ ആറംഗ സംഘം അവരുടെ വീടുകളിൽ നിന്ന് വിളിച്ചിറക്കിയാണ് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മര്‍ദനമേറ്റവരിലൊരാളായ ശുഭം മഗഡെ ലോക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ തുടങ്ങിയ കുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


TAGS :

Next Story