Quantcast

മകളെ ബലാത്സം​ഗം ചെയ്തു; 40കാരനെ തേടി പൊലീസ്

ഭാര്യയുടെ പരാതിയിൽ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്

MediaOne Logo

Web Desk

  • Updated:

    11 Oct 2024 12:39 PM

Published:

11 Oct 2024 12:36 PM

മകളെ ബലാത്സം​ഗം ചെയ്തു; 40കാരനെ തേടി പൊലീസ്
X

ഭോപ്പാൽ: മകളെ നാല് വർഷമായി ബലാത്സം​ഗം ചെയ്ത് പിതാവ്. ഭാര്യയുടെ പരാതിയിൽ 40കാരനായ പിതാവിനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. 21കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഭാര്യയുടെ പരാതിയിൽ ഇയാളെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.

ഇയാൾക്കെതിരെ ജില്ലയിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ലവ്കുഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഭാര്യയും മകളും പരാതി നൽകിയത്. ഇതറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

18 വയസിന് താഴെയുള്ള മകളെ ബലാത്സംഗം ചെയ്തതിന് ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിത പ്രകാരവും പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.

TAGS :

Next Story