Quantcast

'40000 വർഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെ': മോഹൻ ഭാഗവത്

മാധ്യമങ്ങൾ പറയുന്നതു പോലെ ബിജെപിയെ ആർഎസ്എസ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനു തുല്യമാണെന്ന് പറയാൻ കഴിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-12-19 14:20:55.0

Published:

19 Dec 2021 1:32 PM GMT

40000 വർഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെ: മോഹൻ ഭാഗവത്
X

കഴിഞ്ഞ നാൽപതിനായിരം വർഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒന്നാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. എല്ലാ ഇന്ത്യക്കാർക്കും ഒരേ പൂർവികരാണെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ മുൻ സൈനികർ പങ്കെടുത്ത പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''40,000 വർഷം മുൻപ് ജീവിച്ച നമ്മുടെ പൂർവികന്മാരുടെ ഡിഎൻഎയ്ക്ക് സമമാണ് ഇപ്പോഴത്തെ ഇന്ത്യക്കാരുടെയും ഡിഎൻഎ. നമ്മുടെ എല്ലാം പൂർവികർ ഒന്നാണ്. ഈ പൂർവികർ മൂലമാണ് നമ്മുടെ സംസ്‌കാരം വളർന്നു പന്തലിച്ചതും സംസ്‌കാരത്തിനു തുടർച്ചയുണ്ടായതും.'' മോഹൻ ഭാഗവത് പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്രസർക്കാറിൽ സംഘിന് യാതൊരു നിയന്ത്രണവുമില്ല. ആർഎസ്എസിന്റെ പ്രധാനവ്യക്തികൾ സർക്കാരിന്റെ ഭാഗമാണ്. എന്നാൽ ഇത് മാധ്യമങ്ങൾ പറയുന്നതു പോലെ ബിജെപിയെ ആർഎസ്എസ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനു തുല്യമാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 96 വർഷമായി ആർഎസ്എസ് പ്രവർത്തിക്കുന്നുണ്ട്. സർക്കാറുകൾ എക്കാലത്തും ആർഎസ്എസിന് എതിരായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് സംഘം പ്രവർത്തിച്ചത്. സ്വയംസേവകരുടെ പ്രവർത്തനങ്ങൾ. എന്നാൽ പാർലമെന്റിലെ ഭരണം മാത്രമല്ല. സമൂഹത്തിലെ ആളുകളെ ഒപ്പംനിർത്തി പ്രവർത്തിക്കാൻ അവർ സ്വതന്ത്രരും സ്വയം തീരുമാനമെടുക്കാൻ ശേഷിയുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും സൈനികരുടെയും മരണത്തിൽ അദ്ദേഹം അനുശോചിച്ചു.

TAGS :

Next Story