സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി
മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കുന്നതിനാല്‍ വാഹന ഗതാഗതം മുടങ്ങും
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കുന്നതിനാല്‍ വാഹന ഗതാഗതം മുടങ്ങും. അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കി.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ട്രേഡ് യൂണിയനുകൾ ഉയർത്തിയിരിക്കുന്നത്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ പണിമുടക്കും. ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കും.
ആശുപത്രി, മരുന്ന് കടകൾ, പാൽ, പത്രം, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ മേഖല പണിമുടക്കുന്നില്ലെങ്കിലും ജനങ്ങൾ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
Adjust Story Font
16