രാജസ്ഥാനിൽ സിഎൻജി ടാങ്കർ ട്രക്കുമായി കൂട്ടിയിച്ച് ഏഴ് മരണം; നിരവധിപേർക്ക് പരിക്ക്
ജയ്പൂർ-അജ്മീർ ദേശീയപാതയിലാണ് അപകടമുണ്ടായത്.
ജയ്പൂർ: രാജസ്ഥാനിൽ സിഎൻജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. പുലർച്ചെ 5.30ഓടെ ജയ്പൂർ-അജ്മീർ ദേശീയപാതയിലാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിൽ ട്രക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. 40ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 28 പേരുടെ നില ഗുരുതരമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.
തീപിടിച്ചതിനെ തുടർന്ന് 300 മീറ്റർ പരിധിയിലുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർമാർക്ക് പൊള്ളലേറ്റിട്ടുണ്ട്. 10 കിലോമീറ്റർ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. നിരവധി ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചതിനാൽ തുടർച്ചയായി സ്‌ഫോടനമുണ്ടായെന്നും ഇവർ പറഞ്ഞു.
രാസവസ്തു കയറ്റിവന്ന ട്രക്കാണ് മറ്റു വാഹനങ്ങളിൽ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രി ഭജൻലാൽ ശർമ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
Adjust Story Font
16