Quantcast

രാജ്യം ഇന്ന് എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും

സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികള്‍ നടക്കും

MediaOne Logo

Web Desk

  • Published:

    15 Aug 2023 12:58 AM GMT

77th Independence Day Celebrations Today, PM To Address Nation,എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനം ,സ്വാതന്ത്ര്യദിനാഘോഷം, സ്വാതതന്ത്രദിനം,ചെങ്കോട്ടയില്‍ ആഘോഷം,
X

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തും. ഡൽഹിയിൽ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്താമത് സ്വാതന്ത്ര ദിന പ്രസംഗമാണ് ഇന്നത്തേത്. 7.15 ന് ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സ്വീകരിക്കും.

ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തുക. വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3,ധ്രുവ് എന്നിവ തത്സമയം പുഷ്പ വൃഷ്ടി നടത്തും. 2047 വരെയുള്ള രാജ്യത്തിന്റെ പുരോഗതിയിൽ ഊന്നിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. 2014 ലെ ആദ്യ ചെങ്കോട്ട പ്രസംഗത്തിലാണ് സ്വച്ഛ ഭാരത് ഉൾപ്പെടെ പദ്ധതികൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ട്‌ അപ് സ്റ്റാൻഡ് അപ് പദ്ധതികൾ തൊട്ടടുത്ത വർഷം പ്രഖ്യാപിച്ചു. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപായി നടത്തിയ പ്രസംഗത്തിലാണ് ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് അവതരിപ്പിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പപ്ന നടത്തി ധനം സമാഹരിച്ചു, അടിസ്ഥാന സൗകര്യവികസന മേഖലയിൽമുതൽ മുടക്കുന്ന ഗതി ശക്തി പദ്ധതി മുന്നോട്ട് വെച്ചത് 2021 ലായിരുന്നു.കേരളത്തിൽ നിന്നുള്ള 3 തൊഴിലാളികൾ ഉൾപ്പെടെ 1800 വിശിഷ്ട അതിഥികൾ ചെങ്കോട്ടയിൽ എത്തും. ഡൽഹിയിലെ സുരക്ഷയ്ക്കായി പതിനായിരം സുരക്ഷാ ഭടന്മാരെ ആണ് വിന്യസിച്ചിരിക്കുന്നത്.

സംസ്ഥാനത്തും വിപുലമായ പരിപാടികളാണുള്ളത്. രാവിലെ 8 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് സ്വീകരിക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനവുമുണ്ട്. മറ്റ് ജില്ലകളിൽ മന്ത്രി മാരാണ് പതാക ഉയർത്തുന്നത്. രാജ് ഭവനിൽ ഗവർണർ ദേശീയ പതാക ഉയർത്തും.

TAGS :

Next Story