Quantcast

ഡല്‍ഹിയില്‍ 85കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; മര്‍ദിച്ച് ബ്ലേഡ് കൊണ്ടു വരഞ്ഞു

പ്രതി ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    2 Sep 2023 6:13 AM

delhi murder
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ഡൽഹിയിലെ ഷക്കൂർപൂർ ഏരിയയിൽ വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) വെള്ളിയാഴ്ച സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. ചേരിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 85കാരിയാണ് പീഡനത്തിനിരയായത്.

പ്രതി ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി മുഖത്ത് ഇടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തതായും സ്ത്രീ പൊലീസിനോട് പറഞ്ഞു. ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് നൽകിയ നോട്ടീസിൽ കമ്മീഷൻ വ്യക്തമാക്കി.ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ വയോധികരുടെയും ലിസ്റ്റ് പൊലീസിന്‍റെ പക്കലുണ്ടോ എന്നും എഫ്‌ഐആറിന്‍റെ പകർപ്പും പാനൽ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബർ അഞ്ചിനകം വിഷയത്തിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.

TAGS :

Next Story