Quantcast

ബംഗാളിൽ നാല് വയസ്സുള്ള കുട്ടിക്ക് പക്ഷിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കണ്ടെത്തുന്ന രണ്ടാമത്തെ കേസാണിത്

MediaOne Logo

Web Desk

  • Updated:

    2024-06-12 08:20:54.0

Published:

12 Jun 2024 5:40 AM GMT

world health organisation
X

ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പശ്ചിമ ബംഗാളിലെ നാല് വയസ്സുള്ള കുട്ടിയിലാണ് എച്ച്9എൻ2 വൈറസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുതര ശ്വാസകോശ രോഗങ്ങൾ കാരണം കുട്ടിയെ പ്രദേശിക ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടാതെ കടുത്ത പനിയും വയറു വേദനയുമുണ്ടായിരുന്നു.

പരിശോനകൾക്ക് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൂന്ന് മാസത്തെ ചികിത്സക്ക് ശേഷം കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

കുട്ടിക്ക് വീട്ടിലും പരിസരത്തുമായി വളർത്തുപക്ഷികളുമായി സമ്പർക്കമുണ്ടായിരുന്നു. എന്നാൽ, കുടുംബത്തിലോ സമീപവാസികൾക്കോ ശ്വാസകോശ സംബന്ധമായ അസുഖം റിപ്പോർട്ട് ചെയ്തിട്ടി​ല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിൽ മനുഷ്യരിൽ ഇത് രണ്ടാം തവണയാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ സംഭവം.

TAGS :

Next Story