ഗണേഷ ചതുർഥി; രണ്ടേമുക്കാൽ കോടിയുടെ നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം
10, 20, 50 മുതൽ 500 രൂപ വരെയുള്ള കറൻസി നോട്ടുകളും നാണയങ്ങളുമാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ചത്.
ബെംഗളൂരു: ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി രണ്ടേ മുക്കാൽ കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. കർണാടക ബെംഗളൂരുവിലെ ജെപി നഗറിലെ ശ്രീ സത്യ ഗണേഷ ക്ഷേത്രമാണ് ഭീമമായ തുകയുടെ നോട്ടുകൾ കൊണ്ട് അലങ്കരിച്ചത്.
എല്ലാ വർഷവും വലിയ രീതിയിൽ ഗണേഷ ചതുർഥി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ക്ഷേത്രത്തിൽ അത് ഇത്തവണ ഒരു പടി കൂടി മുന്നോട്ടുപോവുകയായിരുന്നു. 2.18 കോടിയുടെ നോട്ടുകളും 70 ലക്ഷം രൂപയുടെ നാണയങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്.
10, 20, 50 മുതൽ 500 രൂപ വരെയുള്ള കറൻസി നോട്ടുകളും നാണയങ്ങളുമാണ് ക്ഷേത്രം അലങ്കരിക്കാൻ ഉപയോഗിച്ചത്. മൂന്നു മാസമെടുത്താണ് അലങ്കാര പണികൾ പൂർത്തീകരിച്ചതെന്ന് ക്ഷേത്ര ഭാരവാഹിയായ മോഹൻ രാജു പറഞ്ഞു.
ഏത് നാണയങ്ങളും കറൻസി നോട്ടുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവ ക്ഷേത്രത്തിൽ നൽകിയവർക്ക് തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ക്ഷേത്രം ഗണപതിയുടെ വിഗ്രഹം അലങ്കരിക്കാൻ പൂക്കൾ, ചോളം, വാഴപ്പഴം തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഗണപതി ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നു.
Adjust Story Font
16