ഹരിയാനയിലെ നൂഹിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി
ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസ് എം.എൽ.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. നാളെ വരെ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കോൺഗ്രസ് എം.എൽ.എ മമൻ ഖാനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജുലൈ 31ന് നൂഹിലെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമുയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് സംഘർഷ സാധ്യത മുന്നിൽ കണ്ടു കൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നത്തെ ജുമുഅ നമസ്‌കാരം വീടുകളിൽ നിർവഹിക്കണമെന്ന് വിശ്വാസികൾക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.
Next Story
Adjust Story Font
16