Quantcast

മധ്യപ്രദേശിൽ തിരക്കേറിയ നടപ്പാതയിൽ സ്ത്രീ ബലാത്സംഗത്തിനിരയായി; രക്ഷിക്കുന്നതിന് പകരം വിഡിയോ പകർത്തി വഴിയാത്രക്കാർ

ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

MediaOne Logo

Web Desk

  • Published:

    6 Sep 2024 12:43 PM GMT

A mentally ill woman was raped in Delhi,latest news malayalam, latest indian news, ഡൽഹിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു
X

ഭോപ്പാൽ: മധ്യപ്രദശേിലെ ഉ​ൈജ്ജനിൽ തിരക്കേറിയ തെരുവിൽ സ്ത്രീ ബലാത്സംഗത്തിനിരയായി. ബുധനാഴ്ച ഉച്ചക്ക് ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. സ്ത്രീയെ രക്ഷിക്കുന്നതിന് പകരം ആളുകൾ ഇതിന്റെ വിഡിയോ പകർത്തിയെന്ന് ആക്ഷേപമുണ്ട്. സംഭവത്തിന്റെ പേരിൽ ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ മണ്ഡലത്തിലാണ് സംഭവം. അതിനാൽ തന്നെ വലിയ വിമർശനമാണ് സർക്കാറിനെതിരെ കോൺഗ്രസ് ഉയർത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് നേതാക്കൾ ആരോപിച്ചു.

ഉ​ൈജ്ജനിലെ തിരക്കേറിയ കൊയ്‍ല ഫടകിലെ നടപ്പാതയിലാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവം പലരും മൊബൈൽ ഫോണിൽ ചിത്രീകരിച്ചെങ്കിലും ബലാംത്സംഗം തടയാൻ ആരും ഇടപെട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

‘ഇന്നലെ വൈകീട്ട് 3.30ഓടെ പൊലീസ് സ്റ്റേഷനിൽ സ്ത്രീ നേരിട്ടെത്തി, ത​ന്നെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥ വിവരങ്ങൾ ചോദിച്ചറിയുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു’ -സിറ്റി എസ്പി ഓം ​പ്രകാശ് മിശ്ര പറഞ്ഞു.

ലോകേഷ് എന്നയാളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നുണ്ട്. ഉടൻ തന്നെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. സ്ത്രീയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കോടതി മുമ്പാകെയും സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട വിഡിയോ പൊലീസിന് ലഭിച്ചു. ഇതൊരു തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സ്ത്രീയെ വിവാഹം ചെയ്യാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നുവെന്നും മദ്യം നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിന്റെ വിഡിയോ പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പട്ടാപ്പകൽ സ്ത്രീ ബലാത്സംഗത്തിനിരയാകുകയും ജനം അത് നോക്കിനിൽക്കുകയും ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യം മുഴുവൻ പ്രതിഷേധം സംഘടിപ്പിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ നടപ്പാതയിൽ ഒരു സ്ത്രീ പീഡനത്തിന് ഇരയാകുന്നതെന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് ജിതു പത്‍വാരി കുറ്റപ്പെടുത്തി. മധ്യപ്രദേശിൽ പ്രതിദിനം 18 സ്ത്രീകൾ ബലാത്സംഗത്തിനോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനോ ഇരയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ അതിന്റെ എല്ലാ അതിർവരമ്പുകളും മറികടന്നു. നടപ്പാതയിലാണ് സ്ത്രീ ബലാത്സംഗത്തിനിരയായത്. എന്തുകൊണ്ടാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രധാനമന്ത്രി മോദിയും മൗനം പാലിക്കുന്നത്. മധ്യപ്രദേശിൽ ജംഗിൾരാജാണെന്നും ജിതു പത്വാരി ആരോപിച്ചു.

ഒരു സമൂഹമമെന്ന നിലയിൽ നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ് ചോദിച്ചു. മധ്യപ്രദേശിലെ ഉ​ൈജ്ജനിൽ ഒരു സ്ത്രീ പട്ടാപ്പകൽ ബലാത്സംഗത്തിനിരയാക്കപ്പെട്ടിരിക്കുന്നു. അവരെ സഹായിക്കുന്നതിന് പകരം കണ്ടുനിന്നവർ അത് ചിത്രീകരിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് സംഭവിച്ചത്. അതിനാൽ തന്നെ കൊൽക്കത്ത വിഷയത്തിൽ ഉയർത്തിയ രോഷപ്രകടനങ്ങൾ ​മുഖ്യധാര മാധ്യമങ്ങളും ബി.ജെ.പിയും ഇക്കാര്യത്തിൽ കാണിക്കില്ലെന്നും ഡോ. ഷമ മുഹമ്മദ് പറഞ്ഞു.

അതേസമയം, കോൺഗ്രസ് വിഷയത്തെ രാഷ്ട്രയവത്കരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ പറഞ്ഞു. മധ്യപ്രദേശ് സർക്കാറിനെ മൂലക്കിരുത്താൻ കോൺഗ്രസിന് യാതൊരു വിഷയങ്ങളുമില്ല. അതിനാലാണ് ഈ വിഷയത്തിന് ഇത്തരത്തിലുള്ള നിറം നൽകുന്നത്. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾക്ക് വധശിക്ഷ കൊണ്ടുവന്ന ആദ്യ സർക്കാരാണ് ബിജെപിയുടേത്. പ്രതിയെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പാക്കുമെന്നും വി.ഡി ശർമ കൂട്ടിച്ചേർത്തു.

TAGS :

Next Story