ഔറംഗബാദില്‍ ആദിത്യ താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്
ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആദിത്യക്ക് നേരെ കല്ലേറുണ്ടായതെന്ന് ശിവസനേയുടെ(ഉദ്ധവ് താക്കറെ വിഭാഗം) മുതിര്‍ന്ന നേതാവ് ആരോപിച്ചു
ആദിത്യ താക്കറെ
മുംബൈ: ശിവസേനയുടെ (യുബിടി) നേതാവും എംഎൽഎയുമായ ആദിത്യ താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ചൊവ്വാഴ്ച വൈകിട്ട് ഔറംഗബാദിലെ വൈജാപൂർ പ്രദേശത്തു വച്ചാണ് സംഭവം. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആദിത്യക്ക് നേരെ കല്ലേറുണ്ടായതെന്ന് ശിവസനേയുടെ(ഉദ്ധവ് താക്കറെ വിഭാഗം) മുതിര്‍ന്ന നേതാവ് ആരോപിച്ചു.
താക്കറെയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് ഡയറക്ടർ ജനറലിന് അംബാദാസ് ദൻവെ കത്തെഴുതുകയും ആവശ്യമായ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ടായെന്നും ഗൗരവമായി ഇടപെടണമെന്നും ദനാവെ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ മുദ്രാവാക്യം വിളിച്ചതൊഴികെ കല്ലേറുണ്ടായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് മനീഷ് കൽവാനിയ പി.ടി.ഐയോട് പറഞ്ഞു.
''മഹൽഗാവ് ഏരിയയിൽ നടന്ന യോഗത്തിലേക്ക് മൂന്നോ നാലോ കല്ലുകൾ എറിയപ്പെട്ടു'' ശിവസേന (യുബിടി) നേതാവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ അംബാദാസ് ദൻവെ ട്വീറ്റ് ചെയ്തു.പൊതുയോഗത്തിനിടെ താക്കറെ വേദി വിട്ട് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.ഇത് ഹിന്ദു-ദലിത് വിഭാഗങ്ങൾക്കിടയിൽ കലഹമുണ്ടാക്കാനുള്ള ശ്രമമാണെന്നും തങ്ങൾ ഇതിനെ അപലപിക്കുന്നതായും ദന്‍വെ കൂട്ടിച്ചേര്‍ത്തു.
''ജനക്കൂട്ടം പ്രാദേശിക എംഎൽഎ രമേഷ് ബോർനാരെയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.രണ്ട് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ആൾക്കൂട്ടത്തിലെ സാമൂഹിക വിരുദ്ധരുടെ ശ്രമം'' ദന്‍വെയുടെ വാക്കുകളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താക്കറെയുടെ പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിന് എസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ദൻവെ ആവശ്യപ്പെട്ടു.
@AUThackeray साहेब यांच्या सभेत अडथळे निर्माण करत दोन समाजात भांडण लावण्याचा प्रयत्न महालगाव (ता. वैजापूर) येथील सभेदरम्यान झाला. सरकारचे देखील आदित्यजी ठाकरे साहेबांच्या सुरक्षेकडे कमालीचे दुर्लक्ष झाल्याचे समोर आले आहे. @mieknathshinde @Dev_Fadnavis pic.twitter.com/zUeFj8Bu6j
— Ambadas Danve (@iambadasdanve) February 7, 2023
Adjust Story Font
16