സത്യേന്ദര്‍ ജെയ്ന് തിഹാര്‍ ജയിലില്‍ വി.ഐ.പി പരിഗണന; മന്ത്രിയുടെ തലയുടെ കാലും മസാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി.ജെ.പി
ജെയ്ന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നെതിരെ ബി.ജെ.പി. ജയിലിൽ വിഐപി പരിഗണന നൽകുന്ന ദൃശ്യങ്ങൾ ബി.ജെ.പി പുറത്തുവിട്ടു. ജയിലിനുള്ളിൽ അധികൃതർ തലയും കാലും മസാജ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ജെയ്ന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെയ്ന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സത്യേന്ദറിന് ജാമ്യം നിഷേധിച്ചത്. കേസില്‍ മന്ത്രിക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് വ്യക്തമാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ മേയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദ്ര ജെയ്നെ അന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെയ്ന്‍റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്‍റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. നേരത്തെ ജെയ്ന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
Adjust Story Font
16