പഞ്ചാബിൽ ഭഗവന്ത് മന്നെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി
- ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും 93 ശതമാനത്തോളം പേർ മന്നെയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു
ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് മന്നയെ പ്രഖ്യാപിച്ചു.എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജരിവാളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഫോണിലൂടെയും വാട്ട്സ്ആപ്പിലൂടെയും 93 ശതമാനത്തിലധികം വോട്ടുകളും ഭഗവന്ത് മന്നിന് ലഭിച്ചതായി എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജരിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൂന്ന് ശതമാനം വോട്ടുകളാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ലഭിച്ചത്. ആംആദ്മി പാർട്ടിയുടെ 'ജനത ചുനേഗി അപ്‌ന സിഎം' എന്ന പരിപാടിയിലാണ് ജനങ്ങൾ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് വേണ്ടി ടെലിഫോൺ വോട്ട് ചെയ്തത്. കെജരിവാളിന് വേണ്ടി ലഭിച്ച വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് വ്യക്തമാണെന്നും ജനങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നയാളായിരിക്കും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും കേജരിവാൾ പറഞ്ഞു. 2017 ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 20 സീറ്റാണ് പഞ്ചാബിൽ ലഭിച്ചത്.
Adjust Story Font
16