Quantcast

പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ? മോദിക്കെതിരെ വീണ്ടും പോസ്റ്റര്‍

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചെന്ന് ആരോപിച്ച് നേരത്തെ നൂറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    30 March 2023 5:31 AM GMT

narendra modi
X

നരേന്ദ്ര മോദി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹിയിൽ വീണ്ടും പോസ്റ്റർ. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേയെന്ന ചോദ്യമാണ് പോസ്റ്ററിലുളളത് . പല ഭാഷകളിലുള്ള പോസ്റ്ററുകൾ നശിപ്പിച്ചു . പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചെന്ന് ആരോപിച്ച് നേരത്തെ നൂറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

11 ഭാഷകളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മാർച്ച് 30 ന് എഎപി വിവിധ സംസ്ഥാനങ്ങളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുമെന്നും പാർട്ടിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളോടും അതത് സംസ്ഥാനങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹി എഎപി മേധാവിയും പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ് പിടിഐയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച രാജ്യതലസ്ഥാനത്തുടനീളമുള്ള മതിലുകളിലും വൈദ്യുത തൂണുകളിലും 'മോദിയെ നീക്കം ചെയ്യുക, ഇന്ത്യയെ രക്ഷിക്കൂ' എന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.രണ്ട് പ്രിന്‍റിംഗ് പ്രസുകൾക്ക് ഇത്തരത്തിലുള്ള ഒരു ലക്ഷം പോസ്റ്ററുകൾക്കുള്ള ഓർഡർ നൽകിയതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. അറസ്റ്റിലായവരിൽ രണ്ട് പ്രിന്‍റിംഗ് പ്രസ് ഉടമകളും ഉൾപ്പെടുന്നു, പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട എഎപിയുടെ പോസ്റ്ററുകൾക്ക് ശേഷം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വാതന്ത്ര്യ സമരകാലത്ത് തങ്ങൾക്കെതിരെ പോസ്റ്ററുകൾ പതിച്ചവരെ ബ്രിട്ടീഷുകാർ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ സ്വേച്ഛാധിപത്യമാണെന്നും കെജ്‍രിവാള്‍ ആരോപിച്ചു. ''മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യം അതിന്‍റെ ഉച്ചസ്ഥായിയിലാണ്.മോദിജി 100 എഫ്‌ഐആറുകൾ ഫയൽ ചെയ്ത ഈ പോസ്റ്ററിലെ ആക്ഷേപകരമായി എന്താണ് ഉള്ളത്? പ്രധാനമന്ത്രി മോദി, നിങ്ങൾക്കറിയില്ലായിരിക്കാം, പക്ഷേ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഒരു പോസ്റ്റർ കണ്ട് എന്തിനാണ് ഇത്ര പേടിക്കുന്നത്? എ.എ.പി ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഭഗത് സിംഗ് നിരവധി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്, ഒരു എഫ്‌ഐആർ പോലും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എ.എ.പി അധ്യക്ഷന്‍ പറഞ്ഞു.

TAGS :

Next Story