ബെം​ഗളൂരു പോക്സോ കേസിൽ പ്രതിക്ക് 20 വർഷം തടവ് | Accused gets 20 years imprisonment in POCSO case

ബെം​ഗളൂരു പോക്സോ കേസിൽ പ്രതിക്ക് 20 വർഷം തടവ്

പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വായ 27കാ​രാനാണ് പ്രതി

MediaOne Logo

Web Desk

  • Updated:

    28 Oct 2024 4:20 AM

Published:

28 Oct 2024 4:05 AM

ബെം​ഗളൂരു പോക്സോ കേസിൽ പ്രതിക്ക് 20 വർഷം തടവ്
X

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശി​വ​മൊ​ഗ്ഗ സ്വ​ദേ​ശി​യാ​യ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധുവായ 27കാ​രാനാണ് പ്രതി.

2023 ഏപ്രിലിൽ ബ്രഹ്മവാരയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഇരുവരും ബന്ധുവീട്ടിൽ എത്തിയിരുന്നു. പരിപാടിക്ക് ശേഷം ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും ഇയാൾ പെൺകുട്ടിയെ ഭീ​ഷ​ണിപ്പെടുത്തി.

മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ​പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് കു​ടും​ബം പ​രാ​തി ന​ൽ​കി​യ​ത്. ഉ​ഡു​പ്പി വ​നി​ത ​പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ പൊലീസ് ഇൻസ്‌പെക്ടർ ജയാനന്ദ കെ കുറ്റപത്രം സമർപ്പിച്ചു. 36 സാക്ഷികളിൽ, ഇരയായ പെൺകുട്ടിയുടെ മൊഴിയുൾപ്പെടെ 20 സാക്ഷികളെ വിസ്തരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കോടതി ജഡ്ജി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു.

20 വ​ർ​ഷം ത​ട​വി​ന് പു​റ​മെ 21,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​തി​ൽ 15,000 രൂ​പ ഇരക്ക് ന​ൽ​കണം. ര​ണ്ടു ല​ക്ഷം രൂ​പ പെൺകുട്ടിക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വൈ.​ ടി. രാ​ഘ​വേന്ദ്ര ഹാ​ജ​രാ​യി

TAGS :

Next Story