1000 കോടിയുടെ ഓൺലൈൻ പോൺസി തട്ടിപ്പ്; നടന്‍ ഗോവിന്ദയെ ചോദ്യം ചെയ്യും
സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൻസി സ്കീം നടത്തിയിരുന്നു
ഗോവിന്ദ
മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഉടൻ ചോദ്യം ചെയ്യും. നിലവില്‍ കേസില്‍ താരം പ്രതിയല്ലെന്നും തട്ടിപ്പില്‍ പങ്കാളിയാണോ എന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇഒഡബ്ള്യൂ ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗോവിന്ദയുടെ മൊഴിയില്‍ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും 1000 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
ഈ വർഷം ജൂലൈയിൽ ഗോവയിൽ എസ്ടിഎ സംഘടിപ്പിച്ച ഒരു മെഗാ ഇവന്‍റില്‍ ഗോവിന്ദ പങ്കെടുത്തിരുന്നു, അതിനാൽ, കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് നടനെ ചോദ്യം ചെയ്യാൻ ഒഡീഷ EOW യുടെ ഒരു സംഘം ഉടൻ മുംബൈയിലെത്തും.വിഷയത്തില്‍ ഗോവിന്ദ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16