Quantcast

'പോൺസ്റ്റാർ' പരാമര്‍ശം; വെട്ടിലായി മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ്, നിയമനടപടി സ്വീകരിക്കുമെന്ന് നടൻ

ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് പരസ്യചിത്രത്തിനെതിരെയാണ് ബി.ജെ.പി നേതാവ് ചിത്ര വാഘ് രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-05-04 08:35:33.0

Published:

4 May 2024 8:00 AM GMT

Actor Raj Nayani threatens legal action against BJPs Chitra Wagh for calling him porn star, Lok Sabha 2024, Elections 2024,
X

ചിത്ര വാഘ്, രാജ് നയാനി

മുംബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് പരസ്യത്തിൽ വെട്ടിലായി ബി.ജെ.പി നേതാവ്. പരസ്യത്തിൽ അഭിനയിച്ച നടൻ രാജ് നയാനിയെ മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷ നേതാവ് ചിത്ര വാഘ് പോൺസ്റ്റാർ എന്നു വിളിച്ചതാണു വിവാദമായിരിക്കുന്നത്. പരാമർശം പിൻവലിച്ചു പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്ര വിവാദ പരാമർശം നടത്തിയത്. ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ പരസ്യത്തിൽ അഭിനയിച്ച രാജ് നയാനി പോൺ സ്റ്റാറാണെന്നായിരുന്നു പരാമർശം. നടൻ ഒരു വെബ് സീരീസിൽ സ്ത്രീകൾക്കൊപ്പം പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ പോൺ, പബ്, പാർട്ടി സംസ്‌കാരം അടിച്ചേൽപ്പിക്കാനാണ് ഉദ്ദവ് ശിവസേനയുടെ നീക്കമെന്നും ചിത്ര ആരോപിച്ചു.

ഉല്ലു ആപ്പിൽ ചെറിയ കുട്ടികൾക്കൊപ്പം അഭിനയിച്ച പോൺസ്റ്റാർ ആണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. അങ്ങനെയൊരാളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുന്നത്. സ്ത്രീകൾക്കൊപ്പം അശ്ലീലചിത്രങ്ങളിൽ അഭിനയിച്ചയാളാണു നടൻ. ഉദ്ദവ് താക്കറെ ഇത്തരമൊരു സംസ്‌കാരമാണോ ഛത്രപതി ശിവാജിയുടെ നാട്ടിൽ കൊണ്ടുവരാൻ നോക്കുന്നതെന്നും ചിത്ര വാഘ് ചോദിക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിനു പിന്നാലെ താരം പ്രതികരണവുമായി രംഗത്തെത്തി. ബി.ജെ.പി നേതാവ് കാണിച്ചത് ഒരു വെബ് സീരീസിലെ രംഗമാണെന്നും അതല്ല തന്റെ സ്വഭാവമെന്നും രാജ് നയാനി വ്യക്തമാക്കി. ചിത്ര പരാമർശം പിൻവലിച്ചു പരസ്യമായി മാപ്പുപറയണം. ഇല്ലെങ്കിൽ അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും നടൻ മുന്നറിയിപ്പ് നൽകി.

Summary: Actor Raj Nayani threatens legal action against BJP's Chitra Wagh for calling him 'porn star'

TAGS :

Next Story