Quantcast

'കൈവശമുള്ള രേഖകളെല്ലാം കൈമാറി; പഴയ ഫോണുകൾ കൈയിലില്ല'-സുപ്രിംകോടതിയിൽ സത്യവാങ്മൂലവുമായി സിദ്ദീഖ്

നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-21 14:24:52.0

Published:

21 Oct 2024 12:52 PM GMT

Siddique, Siddiquecase, SupremeCourt, rapecase, Hemacommitteereport
X

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ സുപ്രിംകോടതിയിൽ സത്യവാങ്മൂലവുമായി നടൻ സിദ്ദീഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്ന് സിദ്ദീഖ് അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള രേഖകളെല്ലാം കൈമാറിയെന്നും പഴയ ഫോണുകൾ കൈവശമില്ലെന്നും സത്യവാങ്മൂലത്തിൽ സിദ്ദീഖ് വ്യക്തമാക്കി.

യുവനടിയുടെ പീഡനപരാതിയിൽ നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സിദ്ദീഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിനു പിന്നാലെയാണിപ്പോൾ നടനും കോടതിയിലെത്തിയത്.

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂർ ജാമ്യം തടയാൻ പൊലീസ്. സിദ്ദീഖ് ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കം. ഇനി കോടതി വഴി നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിക്കും. സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. ഇന്ന് ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദീഖിനെ വിട്ടയച്ചു.

Summary: Actor Siddique files affidavit in Supreme Court in the rape case

TAGS :

Next Story