'കെജി വിദ്യാർഥികൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്'; മോദിക്കും സ്റ്റാലിനുമെതിരെ ഗെറ്റൗട്ട് മൂവ്മെന്‍റുമായി വിജയ്
കേന്ദ്ര നയത്തിനെതിരായ എം.കെ സ്റ്റാലിന്റ പ്രസ്താവനയെ വിജയ് പരിഹസിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ഒരുപോലെ പരിഹസിച്ച് തമിഴക വെട്രികഴകം (ടിവികെ) നേതാവും നടനുമായ വിജയ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിജയ് പറഞ്ഞു. മഹാബലിപുരത്ത് മിഴക വെട്രികഴകത്തിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റ പ്രസ്താവനയെ വിജയ് പരിഹസിച്ചു. എൽകെജി-യുകെജി വിദ്യാർഥികൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് വിജയ് ആരോപിച്ചു. 'അവര്‍ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ കൊണ്ട് കളിക്കുകയാണ്. അവര്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നതായി അഭിനയിക്കുന്നു. അത് നമ്മള്‍ വിശ്വസിക്കണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു' - വിജയ് പറഞ്ഞു.
ഡിഎംകെയ്ക്ക് എതിരായ 'പായസം' പരിഹാസം ഇത്തവണയും വിജയ് ആവര്‍ത്തിച്ചു. അവര്‍ ഫാസിസമാണെങ്കില്‍ നിങ്ങള്‍ പായസമാണോയെന്ന് വിക്രവണ്ടിയിലെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ വിജയ് ചോദിച്ചിരുന്നു. സമ്മേളനത്തിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പങ്കെടുത്തു.
Adjust Story Font
16