Quantcast

പ്രമുഖ സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    17 Oct 2021 12:15 PM GMT

പ്രമുഖ സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു
X

പ്രമുഖ സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. 40 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.

ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഈ ഭാര്‍ഗവി നിലയം എന്ന മലയാള ചിത്രത്തില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചു.

'മെട്ടി ഒളി'ക്ക് പുറമെ,' ഒരു കഥയുടെ കഥൈ','മഞ്ഞല്‍ മഗിമായി'തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു,അല്ലി അര്‍ജ്ജുന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാ - സീരിയല്‍ രംഗത്തെ പ്രമുഖര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു

TAGS :

Next Story