സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കരുത്; രാഷ്ട്രപത്നി പരാമർശത്തിൽ മുര്‍മുവിനോട് മാപ്പ് പറയുമെന്ന് അധീർ ചൗധരി
പ്രസിഡന്‍റിനെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല
ഡല്‍ഹി: രാഷ്ട്രപത്നി പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് വിഷമം തോന്നിയെങ്കില്‍ നേരിട്ടു കണ്ട് മാപ്പു പറയുമെന്ന് കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി. എന്തിനാണ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
''പ്രസിഡന്‍റിനെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരു തെറ്റ് മാത്രമായിരുന്നു. രാഷ്ട്രപതിക്ക് വിഷമം തോന്നിയാൽ ഞാൻ അവരെ നേരിട്ട് കണ്ട് മാപ്പ് പറയും. അവർക്ക് വേണമെങ്കിൽ എന്നെ തൂക്കിലേറ്റാം. ശിക്ഷയേല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാൽ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്'' ചൗധരി ചോദിച്ചു.
ഒരു ചിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് ചൗധരി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയുമടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സോണിയയും അധീര്‍ രഞ്ജന്‍ ചൗധരിയും ആവശ്യപ്പെട്ടു. സംഭവത്തെ മുഴുവൻ ബി.ജെ.പി കാറ്റിൽ പറത്തിയെന്നും തന്‍റെ പരാമർശം നാക്ക് പിഴയാണെന്നും ചൗധരി പറഞ്ഞു.
Adjust Story Font
16