Quantcast

അഫ്‌സ്പ റദ്ദാക്കണം; പ്രമേയം പാസ്സാക്കി നാഗാലാൻഡ് നിയമസഭ

സുരക്ഷ സൈന്യത്തിന്റെ വിവേചനപരമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരി വർഗത്തോട് മാപ്പപേക്ഷ നടത്താനുള്ള പ്രേരണ ശക്തമാക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-12-20 16:51:43.0

Published:

20 Dec 2021 4:44 PM GMT

അഫ്‌സ്പ റദ്ദാക്കണം; പ്രമേയം പാസ്സാക്കി നാഗാലാൻഡ് നിയമസഭ
X

സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 1958 ലെ അഫ്‌സ്പ നിയമം റദ്ദാക്കണമെന്ന പ്രമേയം നാഗാലാൻഡ് നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കി. 2021 ഡിസംബർ നാലിന് മോൺ ജില്ലയിൽ 14 സിവിലിയന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നാഗാലാന്റ് നിയമസഭയുടെ നിർണായകമായ നീക്കം.

വിവാദ അഫ്‌സ്പ നിയമം റദ്ദ് ചെയ്യണമെന്ന പ്രമേയം പാസ്സാക്കുന്നതിന് മുഖ്യമന്ത്രി നെയ്ഫിയു റിയോ നേത്യത്വം നൽകി. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് സമാധാന ചർച്ചകൾക്കും അദ്ദേഹം മുൻകയ്യെടുത്തിരുന്നു. 'നാഗാലാൻഡും നാഗാ ജനതയും എക്കാലവും അഫ്സ്പയെ എതിർത്തിട്ടുണ്ട്. ഇത് റദ്ദാക്കണം, എന്ന് റിയോ നേരത്തെ പ്രഖ്യപിച്ചതാണ്. സുരക്ഷ സൈന്യത്തിന്റെ വിവേചനപരമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരി വർഗത്തോട് മാപ്പപേക്ഷ നടത്താനുള്ള പ്രേരണ ശക്തമാക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു. നീതി നടപ്പാക്കുന്നതിനും സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനും പൊതുജനങ്ങൾ സർക്കാർ ഏജൻസികളുമായി സഹകരിക്കണമെന്നും സഭ അഭ്യർത്ഥിച്ചു. അതേസമയം വിവാദ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്. ഇതോടെ അഫ്‌സ്പ റദ്ദാക്കണമെന്ന ആവശ്യം ആസാമിലെ പ്രതിപക്ഷത്തിനിടയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിവാദ നിയമം മണിപ്പൂരിൽ റദ്ദാക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു.

TAGS :

Next Story